Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
മസ്‌കറ്റിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു
reporter

 മസ്‌കറ്റ്: മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മസ്‌കറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു. ഭാര്യക്കും മകനും പരിക്കേറ്റു. മലപ്പുറം കലക്ട്രേറ്റിന്റെ റിട്ട. ഉദ്യോഗസ്ഥരായ പുലിമുഖത്ത് സ്റ്റാന്‍ലി ജോര്‍ജ്ശാന്ത ദമ്പതികളുടെ മകന്‍ വിബിന്‍ സ്റ്റാന്‍ലിയാണ് (35) മരിച്ചത്. ഭാര്യ സന്ധ്യ, മകന്‍ അമന്‍ (ഒമ്പത്) എന്നിവരെ പരിക്കുകളോടെ മസ്‌കറ്റ് ഖൗല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇളയമകന്‍ അഭയ് (നാല്) പരിക്കില്ലാതെ രക്ഷപ്പെട്ടു.

 തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരക്ക് മസ്‌കറ്റ് എക്‌സ്പ്രസ് വേയില്‍ അസൈബക്ക് അടുത്താണ് അപകടമുണ്ടായത്. ദുബായിയില്‍ പോയി തിരിച്ചുവരികയായിരുന്ന കുടുംബത്തിന്റെ കാര്‍ ട്രെയിലറിന് പിന്നിലിടിച്ചാണ് അപകടം. വാഹനം വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. സന്ധ്യയുടെ കാലിന് ഒടിവും മുഖത്ത് പരിക്കുമുണ്ട്.

 ഹിറ ആന്റ് പാര്‍ട്‌ണേര്‍സ് എന്ന സ്ഥാപനത്തിലെ സെയില്‍സ് മാനേജറായിരുന്ന വിബിന്‍ ഏഴുവര്‍ഷത്തോളം ദുബൈയിലായിരുന്നു. ഒരുവര്‍ഷം മുമ്പാണ് മസ്‌കറ്റിലെ ഓഫിസിലേക്ക് മാറിയത്. ദുബായിയിലെ ഓഫിസ് ആസ്ഥാനത്ത് നടന്ന ഔദ്യാഗിക യോഗത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം.

 
Other News in this category

 
 




 
Close Window