Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
കമ്മ്യൂണിറ്റി സ്‌കൂള്‍ യൂനിഫോം: ജനകീയ ഇടപെടലുകളുടെ വിജയംമെന്ന് യൂത്ത് ഇന്ത്യ
Reporter

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പൊതു സ്വത്തായ കമ്മ്യൂണിറ്റി സ്‌കൂളില്‍ യൂനിഫോം ഏകീകരണത്തിന്റെ പേരില്‍ വന്‍ തുക ഇടാക്കാനുള്ള നീക്കം രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി മൂന്നിലൊന്നായി കുറക്കാന്‍ സ്‌കൂള്‍ മാനേജുമെന്റ് തയാറായത് ജനകീയ ഇടപെടലുകളുടെ വിജയമാണെന്ന് യൂത്ത് ഇന്ത്യ കുവൈത്ത് അഭിപ്രായപ്പെട്ടു. പുതിയ തീരുമാനം വഴി മാനേജുമെന്റ് പ്രവര്‍ത്തനങ്ങളിലെ ദുരൂഹതകളും കെടുകാര്യസ്ഥതയും പൊതു സമൂഹം തിരിച്ചറിഞ്ഞിരിക്കുകയാണ്. ഏഴായിരത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ മുന്‍ തീരുമാന പ്രകാരം യൂനിഫോം വില്‍ക്കപ്പെടുകയാണെങ്കില്‍ ഒരു ലക്ഷത്തിലധികം ദീനാറിന്റെ അധിക ലാഭം മാനേജ്‌മെന്റ് കുട്ടികളില്‍നിന്ന് ഈടാക്കുമായിരുന്നു.

കുട്ടികളെയും രക്ഷിതാക്കളെയും പകല്‍ കൊള്ള നടത്താനുണ്ടായ കാരണം മാനേജുമെന്റ് വ്യക്തമാക്കണം. സ്‌കൂളിന്റെ ഭരണഘടനയോ, സാമ്പത്തിക കണക്കുകളോ പൊതു സമൂഹത്തിന് ഇപ്പോഴും ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. സ്‌കൂളില്‍ പൊതു താല്‍പര്യപ്രകാരം നടക്കേണ്ട തെരഞ്ഞെടുപ്പിന് പകരം ഇഷ്ടക്കാരെ തിരുകി കയറ്റുന്ന സംവിധാനമാണുള്ളത്. രക്ഷിതാക്കളും സാമൂഹിക സംഘടനകളും പൊതു സമൂഹവും സ്‌കൂള്‍ മാനേജുമെന്റിന്റെ നിലപാടുകള്‍ക്കെതിരെ മുന്നോട്ട് വരണമെന്ന് യൂത്ത് ഇന്ത്യ ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window