Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഇന്ത്യന്‍ വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ യു.എ.ഇയിലേക്ക്
Reporter

ദുബൈ: യു.എ.ഇഇന്ത്യ നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ യു.എ.ഇ സന്ദര്‍ശിക്കുന്നു. ദ്വിദിന സന്ദര്‍ശനത്തിന് അദ്ദേഹം മിക്കവാറും ഫെബ്രുവരി 17ന് എത്തുമെന്നറിയുന്നു.

അബൂദബിയില്‍ യു.എ.ഇ വിദേശ വ്യാപാര മന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമിയുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഉന്നത വിദ്യാഭ്യാസശാസ്ത്ര ഗവേഷണ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാനെയും കാണാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ദുബൈയില്‍ ഇന്ത്യന്‍ സമൂഹവുമായി ആനന്ദ് ശര്‍മ കൂടിക്കാഴ്ച നടത്തും. ഇതിനുപുറമെ, രാജ്യത്തെ പ്രധാന ഇന്ത്യന്‍ വ്യവസായികള്‍, നിക്ഷേപകര്‍ തുടങ്ങിയവരെയും കാണും. യു.എ.ഇയും ഇന്ത്യയും തമ്മില്‍ സമീപ കാലത്ത് സാമ്പത്തിക, വ്യാപാര മേഖലകളിലെ സഹകരണം ശക്തമാണ്. 201112 സാമ്പത്തിക വര്‍ഷം രണ്ടു രാജ്യങ്ങളും തമ്മില്‍ 71 ബില്യന്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. 201213 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസം 38 ബില്യന്‍ ഡോളറിന്റെ വ്യാപാരമുണ്ടായി. യു.എ.ഇയില്‍ നിക്ഷേപം നടത്തിയ രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അതേസമയം, ഇന്ത്യയില്‍ നിക്ഷേപം നടത്തിയ രാജ്യങ്ങളില്‍ യു.എ.ഇ പത്താം സ്ഥാനത്തുണ്ട്.

വ്യാപാര, സാമ്പത്തിക മേഖലയിലെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള വിവിധ നടപടികള്‍ സംബന്ധിച്ച് ആനന്ദ് ശര്‍മ യു.എ.ഇ വിദേശ വ്യാപാര മന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമിയുമായി ചര്‍ച്ച നടത്തും. ഇന്ത്യന്‍ വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ശര്‍മയെ അനുഗമിക്കും.

 
Other News in this category

 
 




 
Close Window