Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഇന്ത്യന്‍ സ്‌കൂള്‍ ഫീസ് വര്‍ധന: രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമാകുന്നു
Reporter

മസ്‌കത്ത്: ഇന്ത്യന്‍ സ്‌കൂളുകളിലെ ഫീസ് വര്‍ധനക്കെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമാകുന്നു.കുറഞ്ഞ വരുമാനക്കാരായ രക്ഷിതാക്കള്‍ക്ക് ഫീസ് വര്‍ധന താങ്ങാനാകില്ലെന്നും ഫീസ് വര്‍ധിപ്പിക്കാതെ തന്നെ സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാനാവുന്ന സാഹചര്യം ഇപ്പോഴുണ്ടെന്നുമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

അടുത്ത അധ്യയന വര്‍ഷം മുതല്‍ ഫീസ് വര്‍ധനയുണ്ടാകുമെന്ന് കാണിച്ച് ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് കഴിഞ്ഞദിവസം സര്‍ക്കുലര്‍ ലഭിച്ചിരുന്നു. ഒരുറിയാല്‍ മുതല്‍ മൂന്ന് റിയാല്‍ വരെയാണ് വര്‍ധന. ഗൂബ്ര ഇന്ത്യന്‍ സ്‌കൂളില്‍ കെ.ജി വണ്‍ ക്‌ളാസിലെ ഫീസ് പ്രതിമാസം 51 റിയാലായിരിക്കും.

കെ.ജി രണ്ട് മുതല്‍ 12ാം ക്‌ളാസ് വരെ 49 റിയാല്‍ ഫീസ് ഈടാക്കും. ഏപ്രില്‍ ഒന്ന് മുതലാണ് ഫീസ് വര്‍ധന നിലവില്‍ വരുന്നതെന്ന് രക്ഷിതാക്കള്‍ക്ക് ലഭിച്ച സര്‍ക്കുലറില്‍ പറയുന്നു. തലസ്ഥാന നഗരിയിലെ മറ്റ് ഇന്ത്യന്‍ സ്‌കൂളുകളിലും ഫീസ് വര്‍ധിപ്പിക്കുമെന്ന അറിയിപ്പ് രക്ഷിതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള വര്‍ധനയും പ്രവര്‍ത്തന ചെലവുകള്‍ കൂടിയതുമാണ് ഫീസ് വര്‍ധിപ്പിക്കാനുള്ള കാരണമായി അധികൃതര്‍ പറയുന്നത്. ഒമാനി ജീവനക്കാര്‍ക്ക് 325 റിയാല്‍ കുറഞ്ഞ വേതനം നല്‍കണം. അധ്യാപകര്‍ക്കും ആനുപാതികമായ ശമ്പള വര്‍ധനയുണ്ട്. ഫീസ് വര്‍ധിപ്പിക്കാതെ സ്‌കൂളുകളുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നാണ് ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങള്‍ പറയുന്നത്.

അതേസമയം, ഫീസ് വര്‍ധിപ്പിക്കാതെ തന്നെ സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാമെന്നാണ് രക്ഷിതാക്കളുടെ പ്രതിനിധികള്‍ അഭിപ്രായപ്പെടുന്നത്. സ്‌കൂള്‍ അധികൃതര്‍ കണക്കുകള്‍ ഒരിക്കലും പുറത്തുവിടാറില്ല. നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കണക്കുകള്‍ പുറത്തുവിടാന്‍ തയാറാകണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. പല സ്‌കൂളുകളിലും കഴിഞ്ഞ വര്‍ഷവും ഫീസ് വര്‍ധിപ്പിച്ചിരുന്നു. സ്‌കൂള്‍ ബോര്‍ഡ് അനുമതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധം ഈ വിഷയത്തില്‍ ഉയര്‍ന്നിരുന്നു. ഈ വര്‍ഷവും ഫീസ് വര്‍ധിപ്പിക്കുന്നത് കുറഞ്ഞ വരുമാനക്കാരായ രക്ഷിതാക്കളുടെ കുടുംബ ബജറ്റിന്റെ താളംതെറ്റിക്കും. ട്യൂഷന്‍ ഫീസ് കൂടാതെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, കമ്പ്യൂട്ടര്‍ ഫീസ് തുടങ്ങിയ ഇനങ്ങളിലും രക്ഷിതാക്കളില്‍ നിന്ന് പണം ഈടാക്കുന്നുണ്ട്. ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന രക്ഷിതാക്കള്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയാണ്. പലരും കടം വാങ്ങിയാണ് സ്‌കൂള്‍ ചെലവിനുള്ള പണം കണ്ടെത്തുന്നത്.

 
Other News in this category

 
 




 
Close Window