Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
നോവല്‍
  Add your Comment comment
പ്രണയനൊമ്പരക്കാറ്റ്
(കഥാകൃത്ത് : ഉജിയാബ് )
ഓര്‍­മ­ക­ളു­ടെ അ­സ്ഥി­ത്ത­റ­യില്‍ ഒ­രു നൂല്‍­ത്തി­രി ക­ത്തി­ച്ചു വ­ച്ചു. മ­ന­സി­ന്റെ ആ­കാശ­ത്ത് സ്വ­പ്‌­ന­ങ്ങള്‍ സ­ഞ്ച­രി­ക്ക­ട്ടെ. പ്ലാ­വി­ല­കള്‍ പ­ട്ടു­മെ­ത്ത­യൊ­രുക്കി­യ മു­റ്റ­ത്തു­ ന­ട­ക്കാന്‍ നല്ല ര­സം. കി­ട­പ്പു­മു­റി­യില്‍­പ്പോലും ചെ­രു­പ്പി­ട്ടു ശീ­ലി­ച്ച കാ­ല്‍­പ്പാ­ദ­ങ്ങ­ളില്‍ ഇ­ല­ത്തു­ണ്ടു­കള്‍ ഇ­ക്കി­ളി­യി­ടു­ന്നു. വ­രി­ക്ക പ്ലാ­വാ­ണെ­ങ്കി­ലും ഇ­തുവ­രെ തന്നെ ആ­രും വ­രി­ച്ചി­ട്ടില്ലാ­ത്ത മ­ട്ടില്‍ എല്ലാ കൊല്ലവും ച­ക്ക ത­രു­ന്നതു­കൊ­ണ്ടാണ് ഈ മുറ്റ­ത്തു നി­ന്നു വെ­ട്ടി­മാ­റ്റാ­ത്ത­ത്. മൂണ്‍­വാ­ക്കി­ന്റെ സ്റ്റൈ­ലില്‍ വല­തു കാല്‍ ഉ­മ്മ­റ­പ്പ­ടി­യി­ലേ­ക്ക് വ­ച്ചു­വ­ച്ചില്ലാ­യെ­ന്നാ­യ­പ്പോള്‍ പാ­ദാ­ര­വി­ന്ദ­ങ്ങ­ളില്‍ നി­ന്നൊ­രു നീറ്റല്‍. കല്ലും മുള്ളും കാ­ലു­ക്കു­മെ­ത്തെ എ­ന്നു ശര­ണം വി­ളി­ച്ച് തി­ണ്ണ­യി­ലേ­ക്കു ക­യ­റി. നി­ന്നെ­പ്പോ­ലൊ­രു മ­ക­നെ­ക്കു­റി­ച്ച് നി­ന്റെ­യ­ച്ഛന്‍ ആ­ലോ­ചി­ക്കു­ന്ന­തി­നു മുമ്പേ ഈ മുറ്റ­ത്തു ഞാ­നു­ണ്ടാ­യി­രു­ന്നെ­ടാ എ­ന്ന ഭാ­വ­ത്തില്‍ വെ­ളു­ക്കെ ചി­രി­ക്കു­ന്നു ച­വി­ട്ടു പ­ടി­ക്കു­താ­ഴെ കാ­വല്‍ നില്‍­ക്കു­ന്ന ക­രി­ങ്കല്ല്. ബാ­ല­പീ­ഡ­ന­ത്തി­നു കേസെ­ടു­ക്ക­ണം ആ കല്ലി­ന്റെ പേ­രില്‍. കു­ട്ടി­ക്കാ­ല­ത്ത് അ­ന്യാ­യ­മാ­യി എത്ര­യോ ത­വ­ണ കാ­ലി­ലെ ന­ഖം ക­ള­ഞ്ഞി­രി­ക്കുന്നു അ­ശ്രീ­ക­രം. അ­ന്നു­മു­ണ്ടാ­യി­രു­ന്നു കാ­ക്ക തേ­ങ്ങാ­പ്പൂള്‍ കൊ­ത്തി­പ്പി­ടി­ച്ച ഈ ചി­രി. റ്റു­ഡേ അയാം ഗോ­യി­ങ് റ്റു എ­ക്‌­സി­ക്യൂ­ട്ട് യു... ഫൈ­നല്‍ പ­ണി­ഷ്‌­മെന്റ്. തൂ­മ്പ­യെ­ടു­ക്കാന്‍ വ­ട­ക്കു­വശ­ത്തെ ചാ­യ്­പ്പി­ലേ­ക്കു മാര്‍­ച്ച് പാ­സ്റ്റ്. ചുവ­ന്നു ത­ടി­ച്ച കാ­ലി­ന്റെ വേ­ദന­യെ ക­മു­ക­റ­യു­ടെ ശ­ബ്ദ­ത്തി­ലേ­ക്ക് ആ­വാ­ഹി­ച്ചുള്ള ആ ന­ട­ത്ത­ത്തി­ന് ഒ­രു ഗ­മ­യു­ള്ള­താ­യി തോ­ന്നി. ചു­മല്‍ ഒ­ന്നു­കൂ­ടി ഉ­യര്‍­ത്തി­പ്പി­ടിച്ചു. അ­ന്നു നി­ന്നേ ക­ണ്ട­തില്‍­പ്പി­ന്നെ അ­നു­രാ­ഗ­മെ­ന്തെ­ന്നു ഞാ­ന­റി­ഞ്ഞു.... അ­തി­നു­ള്ള വേ­ദ­ന­യി­താ വി­രല്‍­ത്തു­മ്പില്‍ നീ­രു വ­ച്ചു കി­ട­ക്കു­ന്നു. ചാ­ണ­കം പു­ര­ണ്ട വാ­യ്­ത്ത­ല­യ്­ക്കു മീ­തെ പീ­ര­ങ്കി­യു­ടെ ച­ന്ത­ത്തില്‍ എ­ഴു­ന്നേ­റ്റു നില്‍­ക്കു­ന്നു തൂ­മ്പ. ഈ വീ­ട്ടി­ലു­ള്ള­തിനെല്ലാം എ­ന്നെ­ക്കാള്‍ പ്രാ­യ­മു­ള്ളതു­കൊ­ണ്ട് ബ­ഹു­മാ­നി­ക്കാ­തെ വ­യ്യ. തുമ്പ­പ്പൂ പ­റ­ി­ക്കു­ന്ന സ്‌­നേ­ഹ­ത്തോ­ടെ തൂമ്പ­യു­ടെ കു­ഴ­യില്‍ കൈ­യ­മര്‍­ന്നു. എ­ന്റെ ദൈവമേ പ­ര­ശു­രാമ­നെ സ­മ്മ­തി­ക്കണം. ഇതു­പോ­ലൊ­രു മ­ഴു ആ മ­ഹാ­നു­ഭാ­വന്‍ എ­ത്ര ദൂര­മാ എ­റി­ഞ്ഞെ­ത്തി­ച്ച­ത്...! വല­തു കൈ ചെ­യ്യുന്ന­ത് ഇട­തു കൈ അ­റി­യ­രു­തെ­ന്ന് തോ­മ­സി­ന്റെ അ­മ്മ പ­റഞ്ഞത് ഓര്‍­മ­യുണ്ട്. അതു­കൊ­ണ്ട് അ­ടു­ക്ക­ള ഭാഗ­ത്തെ വാ­തില്‍ അ­ട­ച്ചു. അ­ച്ഛന്‍ ഈ വീ­ടി­ന്റെ ഇടം­കൈ­യാ­ണെ­ന്ന സ­മ­വാക്യം നോ­ക്കു­മ്പോള്‍ അ­മ്മ­യാ­ണല്ലോ വ­ലം കൈ അ­ടു­ക്ക­ള­യി­ലി­രുന്ന് ഈ സാഹ­സം കാണണ്ട. മാ­ത്ത­മാ­റ്റി­ക്‌­സില്‍ ഈ മ­ക­ന്റെ മി­ടു­ക്കി­നെ സ്വയം പ്ര­ണ­മി­ച്ചു. അ­ച്ചു­വേ­ട്ട­ന്റെ താ­മ­ര­പ്പൊ­യ്­ക­യില്‍ കൊ­തു­മ്പു വ­ള്ള­മി­റങ്ങി­യ ദി­വ­സ­മാ­ണെ­ന്നു തോ­ന്നു­ന്നു. അ­മ്മി­ണി­ച്ചേ­ച്ചി­യു­ടെ പ­ശു­വി­ന്റെ ശ­ബ്ദ­ത്തില്‍ ഒ­രു നല്ല പാ­ട്ട് അ­യല്‍­വീ­ട്ടില്‍ അ­ബ­ദ്ധ­സ­ഞ്ചാ­രം ന­ട­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്നു. അ­രി­ക്ക­ല­ത്തി­ലെ വെ­ള്ളം അ­ടു­പ്പി­ലേ­ക്കൊ­ഴുകി­യ ശ­ബ്ദ­ത്തോടെ ആ നീ­ട്ടി­ക്കു­റു­ക്ക­ലില്‍ ഇ­താ വീ­ണ്ടും നെ­ഞ്ചി­ന്റെ ഭാ­രം കൂ­ടു­ന്നു. പ്ര­ണ­യ­ത്തി­നു സം­ഗീ­ത­ത്തി­ന്റെ മ­ധു­രം പ­കര്‍­ന്ന­താ­രാ­ണ്. പ­രീ­ക്കു­ട്ടി­യു­ടെ പാ­ട്ടു­കേ­ട്ടു ചി­രി­ക്കു­ന്ന­വരേ, ദേ­വ­ദാ­സി­നെ നോ­ക്കി ക­ളി­യാ­ക്കി­യ­വ­രേ നി­ങ്ങ­ളൊ­ക്കെ അ­റി­ഞ്ഞി­ട്ടി­ല്ലേ ഈ വേ­ദ­ന നെ­ഞ്ചി­നു­ള്ളി­ലു­ണ്ടാക്കി­യ ഭൂ­ക­മ്പ­ങ്ങള്‍. ആ­ണ്ടു­ക­ളു­ടെ നൊമ്പരം അ­ട­ക്കി­വ­ച്ച സ്‌­നേ­ഹ­ത്തിന്റെ മുല്ല­പ്പെ­രി­യാ­റു­കള്‍ മി­ഴി­ക്കോ­ണു­കളി­ലൊ­തു­ക്കി ഉ­ള്ളു­രുകി പ്രാര്‍­ഥി­ച്ചി­ട്ടി­ല്ലേ നി­ങ്ങ­ളെല്ലാ­വ­രും, ഒ­രി­ക്ക­ലെ­ങ്കി­ലും.... കാ­ലം അ­ങ്ങ­നെ­യാണ്. ചി­ല മു­റി­വു­ക­ളെ പു­നര്‍­വി­ചാ­ര­ണ­യ്­ക്കു വി­ടും. ക­രള്‍ കൊ­ത്തി­പ്പ­റി­ക്കാന്‍­ ഓര്‍­മ­ക്ക­ഴു­ക­ന്മാര്‍ ത­ല­യ്­ക്കു മീ­തെ വ­ട്ട­മിട്ടു­കൊ­ണ്ടി­രി­ക്കും. തൊ­ണ്ടി സ­ഹി­തം തെ­ളി­വു­കള്‍ ഞ­ര­മ്പു­ക­ളു­ടെ പ്ര­തി­ക്കൂ­ട്ടില്‍ വാ­ദ­പ്ര­തി­വാ­ദ­ങ്ങള്‍ ന­ട­ത്തും. ഓര്‍ഡര്‍ ഓര്‍­ഡര്‍ എ­ന്നു സ­മാ­ധാ­നാ­പ്പി­ക്കാന്‍ അ­വി­ടെ­യെ­ത്തു­ന്ന ജ­ഡ്­ജിയ­ല്ലേ സം­ഗീ­തം. കോ­ട്ടില്ലാ­ത്ത, നാ­ണം മ­റ­യ്­ക്കാ­ത്ത എല്ലാ­വ­രു­ടേ­യും നല്ല സു­ഹൃ­ത്ത്. ഇ­ന്ന­ലെ രാ­ത്രി ഒ­രു എ­സ്­എം­എ­സി­ന്റെ പി­ന്നാ­ലെ­യു­ള്ള യാ­ത്ര­യില്‍ തി­രി­ച്ച­റി­ഞ്ഞതും അ­തു ത­ന്നെ. വി­ജ­നമാ­യ ഈ പാ­ത­യോ­ര­ത്ത് ത­നി­ച്ചി­രി­ക്കുന്ന­ത് നീ വ­രു­ന്നതും കാ­ത്താ­ണ്. കേള്‍­ക്കു­ന്നി­ല്ലേ എ­ന്റെ ഹൃദ­യം നി­ന­ക്കാ­യി പാ­ടു­ന്ന­ത്. നീ­യ­റി­യാ­തെ എത്രയോ ത­വ­ണ ഞാ­നി­ത് ഏ­റ്റു­പാ­ടി­യി­രി­ക്കു­ന്നു. കേള്‍­ക്കാ­ത്ത­തെ­ന്ത്... പ്രി­യ­പ്പെ­ട്ട കൂ­ട്ടു­കാ­രാ, ഉ­റ­ങ്ങു­ക. ഞാന്‍ ഉ­ണര്‍­ന്നി­രി­ക്കാം. ഗു­ഡ് നൈ­റ്റ്... ഉറ­ക്കം വ­ന്ന ക­ട­മി­ഴി­യി­ലേ­ക്ക് ക­മ­ലദ­ളം വി­ടര്‍­ത്തി­യ­ി­ട്ട­വ­ള്‍­ക്ക് റി­പ്ലെ അ­യ­യ്­ക്കാ­തി­രി­ക്കു­ന്ന­തെ­ങ്ങ­നെ. അ­തു­വേ­ണ്ട. ഒ­ന്നു വി­ളി­ച്ചേ­ക്കാം. സു­ന്ദ­രി­യേ വാ എ­ന്ന റി­ങ് ടോ­ണി­നേ­ക്കാള്‍ നല്ല­ത് സുന്ദ­രാ നാ­ദ­ശ­രീ­രാ സു­രാ.... എ­ന്നൊ­രു പാ­ര­ഡി­യാ­ണെ­ന്നു തോ­ന്നി. കി­ളി­ക്കൊ­ഞ്ച­ലി­ന് പ­ക­ലി­നേ­ക്കാള്‍ സൗ­മ്യ­ത. നീ ഉ­റ­ങ്ങി­യി­ല്ലേ. പ­തി­വു ചോ­ദ്യ­ത്തി­ന്റെ പൗ­രു­ഷം അര്‍­ധ­രാ­ത്രി­ക്കു നി­വര്‍ത്തി­യ കു­ട പോ­ലെ­യായി­. അ­വ­ളു­ടെ മൗ­നം കൈ­മാ­റി­യ വാ­ചാ­ല­ത­യില്‍ അ­ത് പ­വി­ഴമല്ലി പൂ­ത്തുലഞ്ഞ ശ്രീ­നി­വാ­സ­നായി. അ­ബ­ല­ക­ളാ­ണ് പെ­ണ്ണെന്നു പ­റ­ഞ്ഞ­വ­രെ മു­ക്കാ­ലി­യില്‍ കെ­ട്ടി­യ­ടി­ക്ക­ണം. ഈ മ­ല­ര­മ്പി­നു മു­ന്നില്‍ ചെ­ങ്കോലും കി­രീ­ടവും വ­ച്ചു വ­ണങ്ങി­ ത­മ്പു­രാ­ക്ക­ന്മാര്‍. രാജ്യം അ­ടി­യ­റ വ­ച്ചു ച­ക്ര­വര്‍­ത്തി­കള്‍. ജ­ീ­വന്‍ ബ­ലി­യര്‍­പ്പി­ച്ചു ചേ­ക­വ­ന്മാര്‍. ഇ­യാം­പാ­റ്റ­ക­ളാ­യി പ­റന്നു­കൊ­ണ്ടേ­യി­രി­ക്കു­ന്നു കോ­ടാനു­കോ­ടി സ്‌­നേ­ഹി­ത­ന്മാര്‍... ക­ട­മി­ഴി­ക്കോ­ണു­ക­ളി­ലും കാണാ­യ സൗ­ന്ദ­ര്യ­ത്തി­നും പു­രു­ഷ­നെ­ക്കാല്‍ ശ­ക്തി­യു­ണ്ട്, നോ ഡൗട്ട്. ഒ­രു നോ­ട്ടം­കൊണ്ട്, ഒ­രു ചി­രി­യില്‍, ഒരേ­യൊ­രു സ്­പര്‍­ശ­ന­ത്തില്‍ അ­ടി­യറ­വു പ­റ­യാ­ത്ത മീ­ശ­ക്കൊ­മ്പ­ന്മാ­രു­ണ്ടോ...? ചെവി­യോ­ടു ചേര്‍­ത്തു വ­ച്ച ഒ­രു ഇ­രു­മ്പിന്‍ ക­ഷ­ണ­ത്തി­ലേ­ക്ക് ട­വ­റു­കള്‍ ത­ള്ളി­വിട്ട ഇ­ല­ക്്­ട്രി­ക് ത­രം­ഗ­ങ്ങള്‍ വ­ന്നു വീ­ണ­പ്പോള്‍ ഉറ­ക്കം പോ­യ­ി­ല്ലേ.... എ­ന്തി­നേ­റെ....! ഹ­ലോ... ഉ­റങ്ങി­യോ....? മ­ല­യാ­ളിക്കു മ­ണ്ഡ­ല­ക്കാ­ല­ം സ­മ്മാ­നി­ക്കു­ന്ന വൃ­ശ്ചി­ക­ത്തി­നെ­ന്തേ ഇ­ന്നൊ­രു നാ­ണം. ഉ­ന്മാ­ദിയാ­യ കാ­റ്റ് ജ­നലി­നോ­ടു കി­ന്നാ­രം പ­റ­യു­ന്നു. പാ­ല­പ്പൂ­വി­ന്റെ മ­ണവും കു­മാ­രേ­ട്ടാ എ­ന്ന വി­ളിയും കൂ­ടി­യു­ണ്ടെ­ങ്കില്‍ ശ്രീ­കൃ­ഷ്­ണ­പ്പ­രു­ന്തി­ന്റെ സെ­ക്കന്‍­ഡ് പാര്‍­ട്ട് എ­ടു­ക്കാ­മാ­യി­രു­ന്നു. ടിന്റു­മോന്‍ പോലും പ­റ­യാ­ത്ത ത­മാ­ശ­കള്‍ അവ­ളെ ചി­രി­പ്പി­ച്ചില്ല. മ­നു­ഷ്യാ, കാ­ല­മെ­ത്ര­യാ­യി ഞാന്‍ ചോ­ദി­ക്കു­ന്നു. എ­ന്റെ പ്ര­ണ­യ­വല്ല­രി­യി­ലെ പൂ­ക്ക­ള്‍ പൊ­ഴി­യുന്ന­തു വ­രെ നി­ങ്ങള്‍ മൗ­നം ഭ­ജ­ി­ക്കു­മെ­ന്ന് എ­നി­ക്ക­റി­യാം. വല­തു കൈ നീട്ടി­യൊ­ന്നു വി­ളി­ച്ചാല്‍ മ­തി. ഞാന്‍... ഇ­റ­ങ്ങി­വ­രും. അ­തെ­നി­ക്ക­റി­യാം. മ­ര­വി­ച്ച വല­തു കൈ­കൊ­ണ്ട് ഞാ­നെങ്ങ­നെ നി­ന്റെ കൈ­കള്‍­ക്കു ശ­ക്തി പ­ക­രും. നോ­ക്കൂ എ­ന്റെ പി­ന്നില്‍ ഇ­രു­ട്ട് ത­ളം കെ­ട്ടി­ക്കി­ട­ക്കു­ന്നു. വെ­ളി­ച്ചം തേടി ഓ­ടി­ക്കൊ­ണ്ടി­രി­ക്കുയ­ല്ലേ ഞാന്‍. കൂ­ട്ടു­കാരി, നീ പ­തു­ക്കെ ന­ട­ക്കു­ക. ജീ­വി­ത­ത്തി­ന്റെ ന­ട­ത്ത മ­ത്സ­ര­ത്തില്‍ ഒന്നാം സ്ഥാ­നം നേടി­യ ഒ­രാള്‍ പുറ­കെ വ­രു­ന്നു­ണ്ട്. ന­ഷ്ട­പ്പെ­ട്ട വ­ാ­രി­യെല്ലു തിര­ഞ്ഞ് അ­വന്‍ നി­ന്റെ പ­ടി­വാ­തി­ലില്‍ വ­രും. മു­ട്ടി­വി­ളി­ക്കു­മ്പോള്‍ പൂ­മുഖ­ത്ത് നീ­യു­ണ്ടാ­ക­ണം.... ശു­ഭ­രാ­ത്രി... ഭാഗ്യം ചെയ്­ത കല്ലേ, ക­രി­ങ്കല്ലാ­ണ് നെ­ഞ്ചി­ലെ­ന്ന് ലിന്‍ഡ പ­റ­ഞ്ഞ­തി­ലെ­ന്താ­ണു തെ­റ്റ്.... നി­ന്റെ കേ­സ് അ­വ­ധി­ക്കു­വ­ച്ചി­രി­ക്കു­ന്നു... കൊ­ള്ളാം പ്രിന്‍­സേ, ക­ഥ സെ­ല­ക്റ്റഡ്. ഒ­രു ക­ഥ­യു­മ­ാ­യി­ട്ടേ മട­ങ്ങൂ എ­ന്നു പ­റ­ഞ്ഞ­പ്പോള്‍ ഇ­ത്രയും പ്ര­തീ­ക്ഷി­ച്ചില്ല. കീ­പ്പ് ഇ­റ്റ് അ­പ്പ്...
 
Other News in this category

 
 




 
Close Window