Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
നോവല്‍
  Add your Comment comment
(നോവല്‍- അവസാന അധ്യായം)
കൈപ്പുഴ ജയകുമാര്‍
സൗമ്യയുടെ തീതുപ്പുന്ന വാക്കുകള്‍ കേട്ട് െ്രെഡവര്‍ സുകു പൊള്ളിപ്പിടഞ്ഞുപോയി. പരിസരബോധം വീണു കിട്ടാന്‍ ഇത്തിരി സമയമെടുത്തു. കുഴഞ്ഞ നാവിനെ വരുതിക്ക് കൊണ്ടുവന്ന് വായ തുറക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പേ സൗമ്യ കളം കൈയടക്കി.

'കുറുക്കുവഴിയിലൂടെ ഒരുപക്ഷേ പെണ്ണിന്ഞറെ ശരീരത്തെ വരുതിയിലാക്കാന്‍ കഴിയുമായിരിക്കും. പക്ഷേ, അവളുടെ മനസ്, അതിന്റെ പൂട്ടു തുറക്കണമെങ്കില്‍ അവള്‍ സ്വയം തീരുമാനിക്കണം. അല്ലാതെ മാന്ത്രിക താക്കോലിട്ടാലും തുറക്കാന്‍ പറ്റത്തില്ല.... പിന്നെ, ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്... അതുകൊണ്ട് തൃപ്തിപ്പെടുന്നതാണ ്ബുദ്ധി... വെറുതേ എന്തിനാ കല്ലേല്‍ കടിച്ച് പല്ല് കളയുന്നത്....'

സൗമ്യ നല്ല ഫോമിലായി.

നനഞ്ഞ പക്ഷിയെപ്പോലെ ചിറകു ചേര്‍ത്തുവച്ച് ഡോറിന്റെ മറവില്‍ നില്‍ക്കുകയാണ് ശ്യാമള. തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥ. സുകു ഒരിക്കലും തന്നെ ഭാര്യയായി സ്വീകരിക്കില്ലെന്ന് ഉറപ്പാണ്. പക്ഷേ, സൗമ്യ തന്റെ ബന്ധുക്കളെ വിളിച്ച് കഥകള്‍ പറഞ്ഞ സ്ഥിതിക്ക് സുകുവിന്റെ കൂടെ പോയില്ലെങ്കില്‍ അതും പ്രശ്‌നമാകും....

ഏത് നേരത്താണോ ഇങ്ങനെയൊരു കുരുട്ടുബുദ്ധി തോന്നിപ്പിച്ചത്...!

നനഞ്ഞിറങ്ങി, കുളിച്ചു കയറുക, ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ശ്യാമള അങ്ങനെയൊരു തീരുമാനത്തിലെത്തി.

'സുകു നല്ല െ്രെഡവറാ... ഏത് തിരക്കിലൂടെയും തട്ടാതെയും മുട്ടാതെയും കാര്‍ ഓടിക്കാന്‍ കഴിയുന്ന െ്രെഡവര്‍... കാഴ്ചയ്ക്കും ആരും കുറ്റം പറയില്ല... വീട്ടിലെ സാഹചര്യങ്ങളും മോശമല്ല... എന്നാല്‍, ഇതൊന്നും സൗമ്യയുടെ ഭര്‍ത്താവാകാനുള്ള യോഗ്യതയല്ല....'

സൗമ്യയുടെ ശബ്ദം കനത്തു.

'സൗമ്യ കാര്യങ്ങള്‍ മനസിലാക്കാതെയാണ് സംസാരിക്കുന്നത്.... കൊച്ചുന്നാള്‍ മുതലേ നീ എന്നെ അറിയുന്നതല്ലേ... മനസിലാക്കുന്നതല്ലേ... എന്നിട്ടും ഇങ്ങനെ കാര്യമറിയാതെ... അഥും എവിടെനിന്നോ കയറിവന്ന ഒരു പെണ്ണിനു വേണ്ടി....'

സുകു വല്ലാതെ കിതച്ചു.

'ഓ... ഇപ്പോള്‍ നിങ്ങള്‍ക്ക് ഞാന്‍ എവിടെനിന്നോ കയറിവന്ന പെണ്ണായി അല്ലേ...?'

ശ്യാമളയും രംഗത്തെത്തി.

'കേട്ടില്ലേ... വെറുതേ ഒരു സീന്‍ ഉണ്ടാക്കാതെ ഇവളെയും വിളിച്ചോണ്ട് സ്ഥലം വിടാന്‍ നോക്ക്....'

'വെറുതേയല്ല ഒരു വട്ടന്റെ ഭാര്യയായി ഇങ്ങനെ ജന്മം....'

സുകുവിന് പറയാതിരിക്കാനായില്ല.

'മതി, നിര്‍ത്ത്... ഇനി ഒരക്ഷരം എന്റെ ഭര്‍ത്താവിനെപ്പറ്റി പറഞ്ഞാലുണ്ടല്ലോ, കരണടിച്ച് ഞാന്‍ പുകയ്ക്കും.... സുകു ഒരുപാട് പെണ്ണുങ്ങളെ കണ്ടിട്ടുണ്ടാകും. കരളുറപ്പുള്ള പെണ്ണിനെ നീ അടുത്തറിഞ്ഞിട്ടില്ല, സ്ഥലം വിട്....'

സൗമ്യയുടെ മട്ടും ഭാവവും മാറി.

ആ ഭാവമാറ്റം കണ്ട ശ്യാമളയും വിറച്ചുപോയി.

ബഹരിശ്ചന്ദ്രന്‍ നായരുടെ അതേ രീതിയാണ് സൗമ്യയ്ക്ക്. എടുപ്പും നടപ്പും ശരീര വലുപ്പവും എല്ലാം ഏതാണ്ട് അതുപോലെ... പെണ്ണായിപ്പോയെന്നു മാത്രം....

സൗമ്യ കൈ നിവര്‍ത്തിയൊന്ന് കൊടുത്താല്‍, കൃശഗാത്രനായ സുകുവിന്റെ കാര്യം കഷ്ടമാകും.

ശ്യാമള കണക്കുകൂട്ടി.

ഏതായാലും സുകു അതു മനസില്‍ കണ്ടതു പോലെ വായ പൂട്ടി.

മുറ്റത്തെ മെറ്റല്‍ ചിപ്‌സില്‍ ഒരു കാല്‍പ്പെരുമാറ്റം.

രമണനാണ്.

'മറ്റന്നാള്‍ ജോയിന്‍ ചെയ്യണം... ഷട്ടില്‍ സര്‍വീസാ... രാത്രിയില്‍ വീട്ടിലെത്താം....'

സിറ്റൗട്ടിലേക്ക് കയറിയപ്പോഴേ ഷര്‍ട്ടൂരി തോളിലിട്ടുകൊണ്ട് രമണന്‍ പറഞ്ഞു.

'അല്ല, സുകു എപ്പോള്‍ വന്നു? എങ്ങനെയുണ്ട് ഓട്ടമൊക്കെ?'

രമണന്‍ സുകുവിനു നേരേ തിരിഞ്ഞു.

സുകു നിലത്തു നില്‍ക്കാതെ ഓടുവല്ലേ, ദേ അവന്‍ ശ്യാമളയെ കൂട്ടിക്കോണ്ടു പോകാന്‍ വന്നതാ... പിന്നേ, രമണേട്ടന്‍ ഒന്നിങ്ങു വന്നേ.... നോക്കി നില്‍ക്കാതെ പെട്ടെന്ന് ഒരുങ്ങ് ശ്യാമളേ....'

സൗമ്യ രമണനെയും കൂട്ടി മുറിയിലേക്കു പോയി.

ഇത്തിരി കഴിഞ്ഞപ്പോള്‍ സൗമ്യ ഇറങ്ങിവന്നു, പിന്നാലെ കുഞ്ഞിനെ മാറോടണച്ച് രമണനും...

ആ സീന്‍ കണ്ടപ്പോള്‍ സുകു പിറുപിറുത്തു.

വൃത്തികെട്ടവന്‍... വല്ലവന്റെയും കുഞ്ഞിനെ താലോലിക്കുന്നവന്‍... അല്ല തന്റെ അവസ്ഥയും ഏതാണ്ട് ഇതിനെക്കായിലും മോശമല്ലേ... ശ്യാമളയുടെ വയറ്റില്‍ക്കിടക്കുന്ന കുഞ്ഞിന്റെ അച്ഛന്‍ താനായിരിക്കുമോ? തന്നോട് ഇടപെട്ടതു പോലെ അവള്‍ മറ്റു പലരോടും... ഏതായാലും അങ്ങനെയങ്ങ് തോറ്റ് കൊടുക്കാന്‍ പോകുന്നില്ല. പഴയ കാലമൊന്നുമല്ല... ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റുമോന്നു നോക്കട്ടെ... മറിച്ച്, അത് തന്റെ കുഞ്ഞാണെന്നു തെളിഞ്ഞാല്‍... താന്‍ കുരുക്കിലാകും... അപ്പോള്‍...?

ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഒരു വഴി കണ്ടെത്തണം... കണ്ടെത്തിയേ പറ്റൂ....

ശ്യാമളയെ ഭാര്യയായി സ്വീകരിക്കുന്നതിലും ഭേദം മരണമാണ്....

സുകു ചില തീരുമാനങ്ങളിലെത്തിക്കഴിഞ്ഞിരുന്നു.

'ഇത് വച്ചോ... ഒരു മാസത്തെ ശമ്പളം അധികമുണ്ട്... നീ ഒരു പുതിയ ജോലി കണ്ടെത്തുന്നിടം വരെ ചെലവുകളില്ലേ... പിന്നെ, ഇത് രണ്ടു സാരിയാ... ഞാന്‍ അധികം ഉപയോഗിക്കാത്തതാ... സുകു ഉള്ളപ്പോള്‍ ഇതിന്റെയൊന്നും ആവശ്യമില്ല....'

പോകുന്ന പോക്കിനും സൗമ്യ സുകുവിനെ കൊട്ടി.

പല്ലിറുമ്മിക്കൊണ്ട് സുകു കാറിന്റെ ഡോര്‍ തുറന്നു, എന്നിട്ട് വലിയ ശബ്ദത്തോടെ അടയ്ക്കുകയും ചെയ്തു.

സിറ്റൗട്ടില്‍നിന്ന് മുറ്റത്തേക്ക് കാലൂന്നിയപ്പോള്‍ ശ്യാമള വിതുമ്പിപ്പോയി.

അതു കണ്ടിട്ടെന്ന പോലെ കുഞ്ഞും വാവിട്ട് കരഞ്ഞു.

ശ്യാമള കരച്ചിലടക്കാനായി ടൗവലെടുത്ത് മുഖം പൊത്തിപ്പിടിച്ചു.

താന്‍ കാണിച്ചത് ക്രൂരതയാണോ?

ഒരു നിമിഷം സൗമ്യ ചിന്തിച്ചുപോയി.

രമണന്റെ നെഞ്ചില്‍നിന്ന് കുഞ്ഞിനെ അടര്‍ത്തിയെടുത്ത് തന്റെ നെഞ്ചോടു ചേര്‍ക്കുമ്പോള്‍ ശ്യാമളയെയുംകൊണ്ട് സുകുവിന്റെ നീല ഓള്‍ട്ടോ കണ്ണില്‍നിന്നു മറഞ്ഞുകഴിഞ്ഞിരുന്നു.

'ശ്യാമളയുടെ വയറ്റില്‍ വളരുന്നത് സുകുവിന്റെ കുഞ്ഞാണെന്ന് നിനക്ക് ഉറപ്പു പറയാന്‍ കഴിയുമോ?'

അത്താഴം കഴിഞ്ഞ് പാത്രങ്ങള്‍ എല്ലാം എടുത്ത് കഴുകി വച്ച് മേലും കഴുകി കിടപ്പറയിലെത്തുമ്പോള്‍ സൗമ്യയോട് രമണന്‍ ചോദിച്ചു. ആ ചോദ്യം അവളെ വല്ലാതെ നൊമ്പരപ്പെടുത്തി.

ആ ചോദ്യത്തില്‍ പലതും അടങ്ങിയിട്ടുണ്ടെന്ന് അവള്‍ക്ക് ബോധ്യമായി....

ഉത്തരം പറയാനായി അവളുടെ നാവ് പൊങ്ങിയതാണ്.

ഇനിയും അത് പറയാതിരുന്നാല്‍ ശരിയാകില്ല.

പക്ഷേ, അപ്പോഴേക്കും തൊട്ടിലില്‍ കുഞ്ഞിന്റെ ഞരക്കം കരച്ചിലായി വളര്‍ന്നു.

അവള്‍ എഴുന്നേറ്റ് തൊട്ടിലില്‍ നിന്ന് കുഞ്ഞിനെ കോരിയെടുത്തു.

'അയ്യോടാ, മുള്ളിക്കിടക്കുവായിരുന്നോടാ... ശ്ശ്... വേണ്ടെടാ, കരയേണ്ടാ... ഇപ്പ പാല് തരാം... രമണേട്ടാ, ദേ കുഞ്ഞിനെ ഒന്നു പിടിച്ചേ, ഇപ്പ വാങ്ങിക്കാം.... ഞാന്‍ ഈ മൂത്രത്തുണിയൊന്നു മാറ്റട്ടെ....'

രമണന്‍ കുട്ടിയെ വാങ്ങി ബെഡ്ഡില്‍ വിരിച്ചിരുന്ന ഷീറ്റിലേക്ക് കിടത്തു. എന്നിട്ട് താടിക്ക് കൈ ഊന്നി കുഞ്ഞിന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.

നോട്ടം തീക്ഷ്ണമായപ്പോള്‍ കുഞ്ഞ് വീണ്ടും വലിയ വായിലേ കരയാന്‍ തുടങ്ങി.

'എന്താടാ കുട്ടാ, അച്ഛന്‍ നിന്നെ നുള്ളിയോ... വേണ്ട വേണ്ട, അമ്മ ഇപ്പ പാല് തരാം....'

സൗമ്യ കുഞ്ഞിനോടൊപ്പം ചേര്‍ന്നു കിടന്ന് നൈറ്റിയുടെ സിബ് അഴിച്ചു.

പാല് കുടിച്ച് കഴിഞ്ഞ് കുഞ്ഞ് മയക്കത്തിലേക്കു വീണപ്പോള്‍ അവള്‍ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് ബാത്ത്‌റൂമില്‍ പോയി മടങ്ങിവന്നു. അപ്പോഴും രമണന്‍ ഉറക്കം വരാതെ കറങ്ങുന്ന ഫാനില്‍ കണ്ണും നട്ട് കിടക്കുകയാണ്.

'രമണേട്ടന്‍ ഉറങ്ങിയില്ലേ....'

ബെഡ്ഡിലിരുന്ന് മുടി വാരിക്കെട്ടിക്കൊണ്ട് അവള്‍ ചോദിച്ചു.

'ഉറക്കം വരുന്നില്ല, ഇത്തിരി നേരം ടിവി കണ്ടാലോന്ന് വിചാരിക്കുവാ....'

എഴുന്നേറ്റ് ഭിത്തിയില്‍ ചാരിയിരുന്നു.

'വേണ്ട, മണി പതിനൊന്നായി, അധികം ഉറക്കമൊഴിയരുതെന്നാ വൈദ്യര്‍ പറഞ്ഞിരിക്കുന്നത്. അറിയാമല്ലോ....'

'എന്നാലും എത്ര നേരമാ ഇങ്ങനെ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും... മടുത്തു....'

രമണന്‍ കട്ടിലില്‍നിന്ന് ഇറങ്ങാന്‍ തുടങ്ങി.

'വേണ്ട, അവിടെ കിടക്ക്....'

സൗമ്യ രമണനെ പിടിച്ച് കിടത്തിയിട്ട് അവന്റെ മാറത്ത് തല ചെരിച്ചുവച്ച് അവളും കിടന്നു.

'രമണേട്ടന് എന്നോട് വെറുപ്പുണ്ടോ?'

'ഇല്ല....'

'ദേഷ്യം...?'

'ഇല്ല....'

'നുണ, കല്ല്വച്ച് നുണ, എല്ലാമുണ്ട്, വെറുപ്പും ദേഷ്യവും എല്ലാം എല്ലാം....'

'അതെല്ലാം നിന്റെ തോന്നലുകളാ സൗമ്യേ....'

'ആയിരിക്കാം... എന്നാലും എന്റെ മനസ് അങ്ങനെ പറയുന്നു... എന്നാലും ഇനിയെങ്കിലും രമണേട്ടനോട് എനിക്ക് സത്യം പറയണം....'

'വേണ്ട, കഴിഞ്ഞതൊക്കെ കഴിഞ്ഞു, ഇനി എന്തിനാ വെറുതേ ഒരു പോസ്റ്റ്‌മോര്‍ട്ടം.'

'അല്ല, എന്റെ സമാധാനത്തിനു വേണ്ടിയെങ്കിലും എനിക്ക് അത് പറഞ്ഞേ ഒക്കൂ....'

അപ്പോള്‍ രമണന്‍ മൗനം പാലിച്ചതേയുള്ളൂ.

'കുട്ടികള്‍ ഉണ്ടാകുന്നതിനുള്ള ചികിത്സയുമായി ബന്ധപ്പെട്ട് മൂന്നാം വട്ടം ഡോ. സൂസന്നയെ സമീപിക്കുമ്പോഴാണ് ഡോക്ടര്‍ പറയുന്നത്, രമണേട്ടന് ഒരിക്കലും അച്ഛനാകാന്‍ കഴിയില്ലെന്ന്....'

സൗമ്യ കിതപ്പോടെ പറഞ്ഞിട്ടും രമണനില്‍ യാതൊരു ഭാവമാറ്റവും കണ്ടില്ല....

'ഇതെന്താ ഉറങ്ങിപ്പോയോ...?'

അവള്‍ സ്വയം ചോദിച്ചുപോയി.

'ഞാന്‍ ഉറങ്ങിയില്ല, ഏത് കാര്യവും ആദ്യം കേള്‍ക്കുമ്പോഴല്ലേ ഞെട്ടലുണ്ടാകൂ... ഈ കാര്യം വളരെ വൈകിയാണെങ്കിലും അമ്മ എന്നോട് പറഞ്ഞു. കുറേക്കൂടി നേരത്തേ അമ്മ ഈ കാര്യം പറഞ്ഞിരുന്നെങ്കില്‍ അറിഞ്ഞഉകൊണ്ട് ഞാനൊരു പെണ്ണിനെ ചതിക്കില്ലായിരുന്നു. അല്ല, എല്ലാവര്‍ക്കും അവരവരുടെ ഭാഗം ന്യായീകരിക്കാന്‍ ഓരോ കാരണങ്ങളുണ്ടാകും..., അല്ലേ?'

സൗമ്യ മറുപടിയൊന്നും പറഞ്ഞില്ല.

'ഞാന്‍ അമ്മയുടെ കാര്യമാ പറഞ്ഞത്....'

'ഒരു കാലത്തും അമ്മയാകാന്‍ കഴിയില്ലെന്ന ദുഃഖത്താന്‍ ഞാന്‍ ശരിക്കും തളര്‍ന്നു. രമണേട്ടന് വിഷമമുണ്ടാകുമല്ലോന്ന് കരുതി ഞാന്‍ ഒന്നും പറഞ്ഞില്ല. പിറ്റേന്ന് രമണേട്ടന്‍ ഡ്യൂട്ടിക്ക് പോയപ്പോള്‍ ഡോക്ടറുടെ കോള്‍ വന്നു. ആരോഗ്യമുള്ള മറ്റൊരാളില്‍നിന്ന് ബീജം ശേഖരിച്ച് ശാസ്ത്രീയമായ രീതിയില്‍ ട്രീറ്റ് ചെയ്ത് ഗര്‍ഭിണിയാകാന്‍ കഴിയുമെന്നും, നിരവധി കേസുകള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. ഞാന്‍ എതിര്‍ത്തു. ഒടുവില്‍... പക്ഷേ, അമ്മയാകാനുള്ള ആഗ്രഹം എന്നെക്കൊണ്ട് അത് ചെയ്യിച്ചു. ആരില്‍നിന്നാണ് ബീജം കളക്റ്റ് ചെയ്തതെന്ന് അറിയാനുള്ള അവകാശം പാര്‍ട്ടിക്കുണ്ടെന്നും, ആളെ വേണമഎങ്കില്‍ പരിചയപ്പെടുത്തി തരാമെന്നും ഡോക്ടര്‍ പറഞ്ഞു... ഞാന്‍ നിഷേധിച്ചു.... ഒരു കാലത്തും ആര്‍ക്ക് കൊടുത്തെന്ന് അയാളോ, ആരാണ് നല്‍കിയതെന്നു ഞാനോ അറിയാന്‍ പാടില്ല. അതായിരുന്നു എന്റെ കണ്ടീഷന്‍. ഒടുവില്‍ ഡോക്ടര്‍ സമ്മതിച്ചു. രമണേട്ടനെ വിവരമറിയിക്കണമെന്നു ഞാന്‍ പുറഞ്ഞപ്പോള്‍ ഡോക്ടര്‍ തടഞ്ഞു. ഹസ്ബന്ഡഡ് ഉള്‍ക്കൊണ്ടില്ലെങ്കില്‍ എന്തുചെയ്യുമെന്ന ചോദ്യത്തിനു മുന്നില്‍ എനിക്ക് ഉത്തരമില്ലായിരുന്നു.... എന്നാല്‍, ഒടുവില്‍ രമണേട്ടന്റെ അമ്മ രമണേട്ടന് കുട്ടികളുണ്ടാകില്ലെന്നു ഡോക്ടര്‍ പണ്ടേ പറഞ്ഞതാണെന്നും, ശ്യാമളയുടെ വയറ്റിലെ കുഞ്ഞിന്റെ അച്ഛനെ തേടി അവന്റെ മുകളില്‍ കുതിര കയറേണ്ടായെന്നും പറഞ്ഞപ്പോള്‍....'

സൗമ്യ പൊട്ടിക്കരഞ്ഞുകൊണ്ട് അവന്റെ മാറില്‍ മുഖം പൂഴ്ത്തി. ഇത്തിരി കഴിഞ്ഞപ്പോള്‍, രമണന്‍ ഇടതുകരം ഉയര്‍ത്തി അവളെ ചുറ്റിപ്പിടിച്ചു.

'മതി, കരയണ്ട... എന്നും ഇതു തന്നെയാണ് സ്ഥിതി... അമ്മ ചൂണ്ടിക്കാണിക്കുന്ന ആളാണ് കുട്ടികള്‍ക്ക് അച്ഛന്‍... അമ്മയുടെ വാക്കില്‍ കൂടുതല്‍ എന്ത് തെളിവാണുള്ളത്, അല്ലേ...?'

'രമണേട്ടാ... ഞാന്‍....'

'ഉറങ്ങിക്കോ... ധൈര്യമായി... ഞാനല്ലേ പറയുന്നത്....'

രമണടന്‍ അവളുടെ മുഖമുയര്‍ത്തി, കരഞ്ഞു കലങ്ങിയ കണ്ണുകളിലും നെറ്റിയിലും ചുണ്ടു ചേര്‍ത്തു.

പിന്നെ, വലതുകരം കൊണ്ടും ചുറ്റിപ്പിടിച്ചു.

പിറ്റേന്നു രാവിലെ സാവിത്രിയമ്മയുടെ ഫോണ്‍.

'എടീ, നമ്മുടെ സരിതയ്ക്ക് വിശേഷമുണ്ടെന്ന്....'

എല്ലാം മൂളലില്‍ ഒതുക്കി.

റിസീവര്‍ വച്ചിട്ട് സോഫയിലേക്കിരിക്കുമ്പോള്‍ സൗമ്യ ഞടുക്കത്തോടെ ഓര്‍ത്തു:

സരിത കണ്ടുകൊണ്ടിരുന്നതും ഡോ. സൂസന്നയെ ആണല്ലോ....



(അവസാനിച്ചു)
 
Other News in this category

 
 




 
Close Window