Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
നോവല്‍
  Add your Comment comment
ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 14)
Kaipuzha Jayakumar

ആ രാത്രിയില്‍ ഹരിശ്ചന്ദ്രന്‍ നായര്‍ പതിവിലേറെ പൊടി വലിച്ചു. തുമ്മലും ചീറ്റലുമായി ഏറെ കലഹിക്കുകയും ചെയ്തു. അടുത്ത നിമിഷം ഇരുളില്‍ വെളിച്ച് വന്ന് വീഴുന്നതും ഓട്ടോയുടെ ഇരമ്പല്‍ കേള്‍ക്കുന്നതും പിന്നാലെ പരിഭവത്തോടെ സാവിത്രിയമ്മ തല കുമ്പിട്ടിരിക്കുന്നതും പ്രതീക്ഷിച്ച് നായര്‍ ഇരുന്നു, കിടന്ന, പിന്നെ ചരല്‍ വിരിച്ച മുറ്റത്ത് വെരുതേ നടന്നുകൊണ്ടേയിരുന്നു.... തലയില്‍ തിരുമ്മുകയും തോളില്‍ കിടന്ന ചുട്ടിത്തോര്‍ത്തിന്റെ കോന്തലകൊണ്ട് മുഖവും നെഞ്ചും നന്നായി തുടയ്ക്കുകയും ചെയ്തു. ചന്ദ്രന്‍ പൂര്‍ണമായും മാഞ്ഞു ഇരുളിനു കനം തൂങ്ങി. മണി എട്ട്. നടപ്പ് മതിയാക്കി നായര്‍ ചാരുകസേരയിലേക്ക് വന്നു വീണു. ശ്വാസതടസം അനുഭവപ്പെടുന്നതുപോലെ തോന്നി.... ഇന്‍ഹേലര്‍ എടുത്ത് പ്രയോഗിക്കണമെന്നു തോന്നി.... വേണ്ട, ഇത്തിരി കഴിയുമ്പോള്‍ തനിയെ മാറിക്കോളും. കഫം കെട്ടിയ നെഞ്ചില്‍നിന്ന് നേരിയ കുറുകല്‍. അമ്മയെ അന്വേഷിച്ചുള്ള മക്കളുടെ ഫോണ്‍ കോളുകള്‍ക്ക് സമാധാനം പറഞ്ഞ് മടുത്തപ്പോള്‍ നായര്‍ കലികയറി മൊബൈല്‍ സ്വിച്ച് ഓഫാക്കി. ലാന്‍ഡ് ഫോണില്‍നിന്നു റിസീവര്‍ എടുത്ത് താഴെയും വച്ചു. സാവിത്രിക്ക് നാട്ടില്‍ അടുത്ത ബന്ധുവായിട്ടുള്ളത് സഹോദരന്‍ ശേഖരക്കുറുപ്പാണ്. മറ്റുള്ളവരാരും തന്നെ നാട്ടില്‍ ഇല്ല. ഇളയ സഹോദരനായിരുന്നു തറവാട് വീട്. അച്ഛനും അമ്മയും മരിച്ചുകഴിഞ്ഞപ്പോള്‍ അവന്‍ അതു വിറ്റ് ഭാര്യയുടെ കൂടെ അമേരിക്കയിലേക്കു പോയി. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയിലാണ് ദേവസ്വം ബോര്‍ഡിന്‍നിന്ന് അസിസ്റ്റന്റ് കമ്മീഷണറായി പെന്‍ഷന്‍ പറ്റിയ കുറുപ്പിന്റെ വീട്. ഭാര്യ ഭാരതിയമ്മ സെന്‍ട്രല്‍ എക്‌സൈസിലായിരുന്നു. വിആര്‍എസ് എഠുത്തു. ഇപ്പോള്‍ കുടുംബക്കോടതിയില്‍ അഡ്വക്കറ്റായി പ്രാക്റ്റീസ് ചെയ്യുന്നു. ചില വനിതാ സംഘടനകളുടെ സജീവ പ്രവര്‍ത്തകയുമാണ്. ഭാരതിയമ്മയുമായി ചേര്‍ന്നു പോകാന്‍ ബുദ്ധിമുട്ടായതുകൊണ്ട് സാവിത്രിയമ്മ സഹോദരന്റെ വീട്ടില്‍ പോകാറില്ല. നായര്‍ക്കും അവരെ തെര ഇഷ്ടമല്ല. പോക്കും വരവും ഒഴിവാക്കിയിരിക്കുകയാണ്. നായര്‍ സര്‍വീസിലിരുന്ന സമയത്ത് ചില കേസുകളുമായി ബന്ധപ്പെട്ട് സഹായം തേടി വന്ന ഭാരതിയമ്മയെ നായര്‍ നാണംകെടുത്തി വിട്ടിട്ടുമുണ്ട്. കുറുപ്പിന്റെ വീട്ടില്‍ ഒന്നു വിളിച്ചു കളയാം. അതിനു ശേഷം മറ്റു ചില ബന്ധുവീടുകളിലും... ഇനിയും ടെന്‍ഷന്‍ താങ്ങാന്‍ വയ്യ. വാശി പിടിച്ചിരിക്കുന്നത് അപകടമാണെന്ന് നായര്‍ക്കു തോന്നിത്തുടങ്ങി. ലാന്‍ഡ് ഫോണില്‍ വിളിച്ചാല്‍ ഭാരതി എടുക്കുമല്ലോന്ന് ഭയന്നാണ് കുറുപ്പിന്റെ മൊബൈല്‍ ഫോണില്‍ വിളിച്ചത്. ഡയറിയില്‍നിന്ന് തപ്പിയാണ് നമ്പറെടുത്തതത്. രണ്ടുവട്ടം റിങ് ചെയ്‌തെങ്കിലും ആരും എഠുത്തില്ല. അവാസനവട്ടം വിജയം കണ്ടു. പക്ഷേ ഫോണ്‍ അറ്റന്‍ഡ് ചെയ്തത് ഭാരതി. ലൈന്‍ കട്ട് ചെയ്താലോന്ന് തോന്നി... വേണ്ട, ആവശ്യം തന്റേതാണല്ലോ... ''ഭാരതി... ഞാന്‍ ഹരിശ്ചന്ദ്രന്‍ നായര്‍...'' നായര്‍ വിക്കിവിക്കി പറഞ്ഞു. ''ഇത്രയും നേരമായിട്ട് എസ്‌ഐ സാറിന്റെ കോള്‍ വന്നില്ലല്ലോയെന്നു കരുതിയിരിക്കുകയായിരുന്നു...'' ഭാരതിയുടെ വാക്കുകളില്‍ പരിഹാസം. ഇവള്‍ ഇതെങ്ങനെ അറിഞ്ഞു, തന്റെ പിള്ളേര് ആരെങ്കിലും അമ്മയെ കാണാതായപ്പോ അങ്ങോട്ടു വിളിച്ച് എല്ലാം വിളമ്പിക്കാണും... ശ്ശോ... വിളിക്കേണ്ടായിരുന്നു. പക്ഷേ.... ''ഭാരതീ... സാവിത്രി...'' ''ഉവ്വ്, മനസിലായി... ഭാര്യയെ അടികൊടുത്ത് പറഞ്ഞുുവിട്ടു. അല്ലേ... അല്ലെങ്കിലം#ു അങ്ങനെയാ ചില ഭര്‍ത്താക്കന്‍മാര്‍ക്ക് ഒരു പ്രായം കഴിയുമ്പോള്‍ ഭാര്യമാര്‍ക്ക് സൗന്ദര്യം പോരെന്നു തോന്നും... അപ്പോള്‍ എന്തെങ്കിലും കാരണം കണ്ടെത്തി വഴക്കുണ്ടാക്കി പറഞ്ഞുവിടും....'' ''ഭാരതീ... നീ ചുമ്മാ വെറുതേ വേണ്ടാത്ത ഓരോന്നും പറഞ്ഞ്...'' ''വീട്ടുവേലക്കാരിയോട് കാരണവര്‍ക്ക് അടുപ്പം തോന്നുന്നത് പഴയ കഥയാ... ഒത്തിരി സിനിമകളിലും നാടകങ്ങളിലും അതു വന്നിട്ടുണ്ട്. അല്ല, അതു പോട്ടെ, ഇത് നിങ്ങള്‍ കുരുങ്ങുന്ന കേസാ... വേലക്കാരിയുടെ ഗര്‍ഭവും റിട്ടയേഡ് എസ്‌ഐയുടെ ഭാര്യയുടെ തിരോധാനവും... മഞ്ഞപ്പത്രങ്ങള്‍ വിഷയം കിട്ടിയാല്‍ വാരി അലക്കും...'' ''ഭാരതീ, നീ വിചാരിക്കുന്നതു പോലെയല്ല കാര്യങ്ങള്‍... ഞാന്‍ അവളെ തല്ലിയെന്നത് നേരാ.. ഈ സമയത്ത് നീ ഇങ്ങനെ സംസാരിക്കരുത്... ശത്രുക്കളെപ്പോലെ...'' ''നിങ്ങള്‍ തന്നെ എന്നെ ശത്രുപക്ഷത്ത് നിര്‍ത്തിയത്. വിജയം ഒരാള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല... ഇനി ഞാനും ഒന്നു ജയിക്കട്ടെ നായരേ...'' ഹരിശ്ചന്ദ്രന്‍ നായര്‍ ദേഷ്യത്തോടെ ഫോണ്‍ കട്ട് ചെയ്യുമ്പോള്‍ ഇരുളില്‍ രണ്ട് തീപ്പൊട്ടുകള്‍. മെല്ലെ അത് അടുത്തേക്ക് വന്നു, പിന്നാലെ ഇരമ്പലും... നായര്‍ മുറ്റത്തേക്കിറങ്ങാനായി മുന്നോട്ടാഞ്ഞു... വേണ്ട, ഇറങ്ങിച്ചെന്നുള്ള സ്വീകരണമൊന്നും വേണ്ട. അവള്‍ ഒറ്റ ഒരുത്തി കാരണമാണല്ലോ താന്‍ ഈ തീ തിന്നുന്നത്. ഭാരതിയുടെ വായില്‍ കിടക്കുന്നത് മുഴുവന്‍ കേള്‍ക്കേണ്ടതായും വന്നു. സാവിത്രിയമ്മയുടെ വാഹനമാണ് വരുന്നതെന്നു കരുതി നായര്‍ പിറുപിറുത്തു. അങ്ങനെയങ്ങ് ഇറങ്ങിപ്പോകാന്‍ പറ്റുന്ന ബന്ധമാണോ? തന്നെപ്പറ്റി ചിന്തിക്കേണ്ട പോകട്ടെ... തന്റെ മൂന്നു മക്കളെ പ്രസവിച്ചവളല്ലേ.. ആ പരിഗണനയെങ്കിലും തനിക്കു തരണ്ടേ.... ദേഷ്യം വന്നപ്പോള്‍ തല്ലിയെന്നുള്ളത് നേരാ... എന്നുംപറഞ്ഞ് കുടുംബത്ത് കൊള്ളാവുന്ന പെണ്ണുങ്ങള്ഞ ആരെങ്കിലും ഉടനെ പെട്ടിയും തൂക്കി ഇറങ്ങുമോ? നീല ഓള്‍ട്ടോ വന്ന് മുറ്റത്ത് സിറ്റൗട്ടിനോട് ചേര്‍ന്ന് നിന്നു. സുകുവിന്റെ കാറാണ്. ചാരുകസേരയുടെ കൈപ്പിടിയില്‍നിന്നു നായര്‍ കാല് രണ്ടും താഴ്ത്തി വച്ചിട്ട് സാവിത്രയമ്മയെ കാണിക്കാനായി മുഖത്ത് പരിഭവം ഒട്ടിച്ചു ചേര്‍ത്തു. മുന്‍സീറ്റില്‍നിന്നു പവന്‍കുമാറും പിന്നില്‍നിന്ന് നായരുടെ ഇളയ മകള്‍ സരിതയുടെ ഭര്‍ത്താവ് നന്ദനും പുറത്തിറങ്ങി. സുകു െ്രെഡവിങ് സീറ്റില്‍ തന്നെ ഇരുന്നതേയുള്ളൂ. താന്‍ വഴക്ക് പറയമെന്നു കരുതിയായിരിക്കും സാവിത്രി മരുമക്കളെ കൂട്ടിപിടിച്ചത്. ആരെ കൂട്ടിപിടിച്ചാലും തനിക്കു പറയാനുള്ളതു പറഞ്ഞിട്ടേ ഈ വീട്ടില്‍ കയറ്റൂ. നാളെ ഇങ്ങനെയൊരു സീന്‍ ഉണ്ടാകരുത്... മാത്രവുമല്ല, ഭാരതിയെ വിളിച്ച് നാല് വര്‍ത്തമാനം പറയുകയും വേണം. നായര്‍ ഉറച്ചു. ''താലപ്പൊലിയും നിറപറയും ഒന്നും ഇല്ലാഞ്ഞിട്ടായിരിക്കും അവള്‍ ഇങ്ങോട്ട് ഇറങ്ങാത്തത്?'' നായര്‍ സാവിത്രിയമ്മ കേള്‍ക്കാനായി ഇത്തിരി ശബ്ദമുയര്‍ത്തി ചോദിച്ചു. ഉത്തരം മറുചോദ്യമായി പവന്‍കുമാറില്‍നിന്നെത്തി. ''അച്ഛന്‍ ആരുടെ കാര്യമാ പറയുന്നത്?'' ''എന്റെ ഭാര്യയുടെ, അതായത് നിങ്ങളുടെ അമ്മായിയമ്മയുടെ...'' ''അമ്മ കാറില്‍ ഇല്ല...'' ''പിന്നെ...?'' ''അതിനകത്ത് രമണന്‍ ചേട്ടനാ'' ''രമണനോ... അപ്പോള്‍ സാവിത്രി...?'' നായര്‍ പിന്നെയും വിയര്‍ത്തു തുടങ്ങി. ''അതറിയില്ല. അമ്മ ഇവിടെ മടങ്ങിയെത്തിക്കാണുമെന്നാ ഞങ്ങള്‍ കരുതിയത്...'' നന്ദന്‍ പറഞ്ഞു. ''ഇവന്‍ എന്താ കാറില്‍നിന്ന് ഇറങ്ങാതിരിക്കുന്നത്?'' നായര്‍ ചോദിച്ചു പവന്‍കുമാറും നന്ദനും മഖത്തോടു മുഖം നോക്കിയതല്ലാതെ ആരും ഒന്നും പറഞ്ഞില്ല. ''മിസ്സിങ്ങിനു നമ്മള്‍ പരാതി കൊടുത്തതാ. അപ്പോള്‍ സ്‌റ്റേഷനിലും മറ്റും അതിന്റേതായ ചില ഫോര്‍മാലിര്‌റീസ് ഒക്കെയുണ്ട്...'' നായര്‍ ഓര്‍മിപ്പിച്ചു. ''അതു പ്രശ്‌നമില്ല. എസ്‌ഐ സഌില്ലാത്തതുകൊണ്ട് എഎസ്‌ഐയെക്കാ ചാര്‍ജ്. അങ്ങേര് നമ്മുടെ ബെസ്റ്റ് ഫ്രണ്ടാ. മറ്റു നടപടിക്രമങ്ങള്‍ ഒന്നുമില്ലാതെ ഞാന്‍ കാര്യങ്ങള്‍ പാസാക്കിയിട്ടുണ്ട്...'' പവന്‍കുമാര്‍ ഒന്നു നിര്‍ത്തിയിട്ടു തുടര്‍ന്നു. ''അതൊന്നുമല്ല ഇവിടത്തെ പ്രശ്‌നം...'' ''പിന്നെ...?'' നായര്‍ക്ക് ആകാംക്ഷയായി. ''പഴയ രമണന്‍ ചേട്ടനെയല്ല നമുക്ക് തിരിച്ചു കിട്ടിയിരിക്കുന്നത്.'' നന്ദനാണ് അതു പറഞ്ഞത്. ''പഴയ രമണന്‍ ചേട്ടനും പുതിയ രമണന്‍ ചേട്ടനും... നിങ്ങള്‍ മനുഷ്യനെ വട്ടുപിടിപ്പിക്കുകയാ...'' ''അച്ഛന്‍ ഇപ്പോള്‍ പറഞ്ഞ കാര്യം രമണന്‍ ചേട്ടനുണ്ടോന്നാണ് സംശയം... ഒരേയിരുപ്പാ, കൂടുതല്‍ എന്തെങ്കിലും ചോദിച്ചാല്‍ കൈമലര്‍ത്തി പിറുപിറുക്കും... ഭയങ്കര ദാഹമാ... വരുന്ന വഴിക്ക് രണ്ട് കിണറ്റിലെ വെള്ളം കുടിച്ച് വറ്റിച്ചു കാണും...'' പവന്‍ കുമാര്‍ നാടകീയമായി കാര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരുന്നു. ''ഓട്ടം കഴിഞ്ഞ് മടങ്ങുമ്പോള്‍ മൂവാറ്റുപുഴയിലെ ഒരു തട്ടുകടയില്‍ കാപ്പി കുടിക്കാനായി നിര്‍ത്തിയതാ... അപ്പോള്‍ അവിടെ ഇരിപ്പുണ്ട്... കാപ്പി കുടിച്ചിട്ട് കാശ് കൊടുക്കാഞ്ഞിട്ട് അവര്‍ പിടിച്ചിരുത്തിയിരിക്കുകയാ... ഉടുതുണിയല്ലാതെ മറ്റൊന്നും ഇല്ലാത്തതുകൊണ്ട് അവര്‍ക്ക് ഒന്നും ഈടാക്കാനും പറ്റിയില്ല... കുറേ കഴിഞ്ഞപ്പോള്‍ കക്ഷി പോകുവാണേല്‍ പൊക്കോട്ടേന്ന് കടക്കാര്‍ക്ക് ഉണ്ടായിരുന്നു. പക്ഷേ, രമണന്‍ ചേട്ടന്‍ കുറ്റിയടിച്ചതു പോലെ ഒറ്റയിരുപ്പായിരുന്നു... ഞാന്‍ വിളിച്ചപ്പോള്‍ ഏതായാലും എന്റെ കൂടെ പോന്നു...'' കാറില്‍നിന്നിറങ്ങി സിറ്റൗട്ടിലേക്ക് കയറിയ െ്രെഡവര്‍ സുകു പറഞ്ഞു. ''മാലയും മോതിരവും കാണുന്നില്ല'' പവന്‍കുമാര്‍ പറഞ്ഞു. ''അതു മാത്രമല്ല, പേഴ്‌സും വാച്ചും പോയിട്ടുണ്ട്...'' നന്ദന്‍ വ്യക്തമാക്കി. നായര്‍ മുറ്റത്തേക്കിറങ്ങി കാറിന്റെ ഡോര്‍ തുറന്നു. പിന്നാലെ പവന്‍കുമാറും നന്ദനുമെത്തി.... സീറ്റില്‍ ചാരിക്കിടക്കുകയാണ് രമണന്‍. മുണ്ടും ഷര്‍ട്ടും നിറയെ ചെളി. മുഖം വല്ലാതെ കരുവാളിച്ചിരിക്കുന്നു. ഇടതു ചെവിക്കു താഴെ പൊള്ളിച്ച മാതിരി കറുത്ത പാട്. മുണ്ട് മടക്കിക്കുത്തിയിട്ട് അതിന്റെ മുകളിലേക്കാണ് ഹാഫ് കൈ ഷര്‍ട്ട് ഇട്ടിരിക്കുന്നത്. രമണന്‍ ഒരിക്കലും ഹാഫ് കൈ ഷര്‍ട്ട് ധരിക്കാറില്ല. മാത്രമല്ല ഇത്രയും കടും കളറും. വല്ലാത്ത ചുവപ്പാണ് ഷര്‍ട്ടിന്... ആരോ ഇവനെ അപായപ്പെടുത്താന്‍ ശ്രമിച്ചിരിക്കുന്നു... കഷ്ടിച്ച് രക്ഷപെട്ടെന്നു മാത്രം. നായര്‍ ചിന്തിച്ചു. ''മോനേ രമണാ. ഇതു ഞാനാട്. നിന്റെ അച്ഛന്‍. എന്താ ഉണ്ടായതെന്ന് എന്റെ മോന്‍ പറയ്.'' നായരുടെ ശബ്ദം വല്ലാതെ വിറച്ചു. രമണന്‍ ശബ്ദം കേട്ട് മുഖമുയര്‍ത്തി നായരെ നോക്കി. ചിറി കോട്ടി പിന്നെ മുകളിലേക്ക് കൈചൂണ്ടി എന്തോ പിറുപിറുത്തു. വെള്ളം വേണമെന്ന് ആംഗ്യം കാട്ടുകയും ചെയ്തു. നായര്‍ രമണനെ കൈപിടിച്ച് കാറില്‍നിന്നു പുറത്തിറക്കി. അവന്‍ ഒരു പഴന്തുണിക്കെട്ടുപോലെ നായരുടെ ചുമലിലേക്ക് വീണുകിടന്നു. എല്ലാവരും കൂടി പിടിച്ചോണ്ട് ഹാളില്‍ കൊണ്ടിരുത്തി. അപ്പോഴും വെള്ളത്തിനായി കൈ ഉയര്‍ത്തി ആംഗ്യം കാട്ടി. പവന്‍കുമാര്‍ ഫ്രിഡ്ജ് തുറന്ന് ഐസ് വാട്ടറെടുത്തു. വെള്ളം കണ്ടപ്പോള്‍ കണ്ണുകളില്‍ തിളക്കം. രമണന്‍ വായ് തുറന്നു പിടിച്ചു. പവന്‍കുമാര്‍ വായിലേക്ക് വെള്ളം ഒഴിച്ചു കൊടുത്തു. ആര്‍ത്തിയോടെ കുടിച്ചു. ''സൗമ്യയോട് വിവരം പറഞ്ഞോ?'' നായര്‍ ചോദിച്ചു. ''ഇല്ല, രമണന്‍ ചേട്ടന്‍ മടങ്ങിവന്ന കാര്യം ഇപ്പോള്‍ നമുക്ക് മാത്രമേ അറായവൂ, അല്ലാ അമ്മയുടെ കാര്യം'' നന്ദന്‍ ഓര്‍മിപ്പിച്ചു. ഒരാള്‍ മടങ്ങിവന്നത് ഈ പരുവത്തില്‍... ഇനി സാവിത്രി ഏതു രീതിയിലായിരിക്കും വരിക.... നായരുടെ ഉള്ള് നീറി. മറുപടിക്ക് വാക്കുകളില്ലായിരുന്നു. ലാന്‍ഡ് ഫോണ്‍ കൊലവിളി തുടങ്ങി. (തുടരും)

 
Other News in this category

 
 




 
Close Window