Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
നോവല്‍
  Add your Comment comment
ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 16)
Kaipuzha Jayakumar

ഒരു നിമിഷം, സീമയുടെ കണ്ണില്‍ ഇരുട്ട് പരന്നു. നാവ് തണുത്തുറഞ്ഞു. ചുണ്ടുകള്‍ വരണ്ടു. വീണുപോകമെന്ന് അവള്‍ക്കു തോന്നി. തലയിലെ പെരുപ്പ് അത്രകണ്ട് വര്‍ധിച്ചിരുന്നു. പിടിച്ചുനില്‍ക്കാനുള്ള അവസാനശ്രമത്തില്‍ അവള്‍ ദൈര്യം സംഭരിച്ചു. നനവുള്ള ബാത്ത്‌റൂമിന്റെ പിങ്ക് ചൈലിലേക്ക് അവള്‍ കാലൂന്നി. നറഞ്ഞൊഴുകുന്ന നീല ബക്കറ്റിനു മുകളിലേക്ക് സൗമ്യ കമിഴ്ന്നു കിടക്കുകയാണ്. നനഞ്ഞ പഴന്തുണിക്കെട്ട് പോലെ.... തുറിച്ചു നില്‍ക്കുന്ന കണ്ണുകള്‍, പിളര്‍ന്ന വായ. ''സൗമ്യേച്ചി... സൗമ്യേച്ചി...'' സീമ പൊട്ടിക്കരഞ്ഞുകൊണ്ട് അവളെ തട്ടി വിളിച്ചു. മറുപടിയില്ല. ഞരക്കം മാത്രം. സീമ അവളെ എഴുന്നേല്‍പ്പിക്കാനായി ശ്രമിച്ചു, അപ്പോള്‍ കണ്ടു, സൗമ്യയുടെ വെള്ള നൈറ്റിക്ക് പിന്നില്‍ രക്തക്കറകള്‍ ഓരോന്നായി രൂപംകൊള്ളുന്നു. സീമ വാവിട്ട് നിലവിളിച്ചുപോയി. ഒറ്റയ്ക്ക് സൗമ്യയെ ഉയര്‍ത്താന്‍ കഴിയില്ലെന്നു കണ്ടപ്പോള്‍ അവള്‍ ശ്യാമളയെ വിളിച്ചു. ''അയ്യോ....'' ഓടിയെത്തിയ ശ്യാമളയും സൗമ്യയുടെ കിടപ്പ് കണ്ട് നിലവിളിച്ചു പോയി. അടുത്തയാഴ്ച ഡോക്ടര്‍ ഡേറ്റ് പറഞ്ഞിരുന്നതാ... വൈകുവോളം വെള്ളം കോരിയിട്ട് സന്ധ്യയ്ക്ക് പടിക്കല്‍ കൊണ്ടുവന്ന് കലമുടച്ചെന്നു പറഞ്ഞതുപോലെയായില്ലേ കാര്യങ്ങള്‍... തെന്നി വീണപ്പോള്‍ വയറ് അടിച്ചായിരിക്കുമോ വീണത്... അങ്ങനെയാണെങ്കില്‍... എല്ലാം... ശ്യാമളയുടെ മനസില്‍ അശുഭ ചിന്തകള്‍ നുരയിട്ടു. ''പൂരം കണ്ട് നില്‍ക്കാതെ ഒന്ന് പിടിച്ച് പൊക്കെടീ. എനിക്ക് ഒറ്റയ്ക്ക് പറ്റുന്നില്ല...'' സീമ ശ്യാമളയുടെ നേര്‍ക്ക് തട്ടിക്കയറി. അല്ല, ഇതു നല്ല കൂത്ത്. ഞാന്‍ എന്താ പിഴച്ചത്.. എളിയപുറത്തല്ലേ വാതം കോച്ചുകുള്ളൂ... വഴിയരികിലെ ചെണ്ടയാണല്ലോ വേലക്കാരികള്‍. ആര്‍ക്കും കൊട്ടാം... എന്നാല്‍, അങ്ങനെയങ്ങ് കൊട്ടിയേച്ച് പോകാന്‍ ശ്യാമളയെ കിട്ടില്ല... ശ്യാമള പിറുപിറുത്തു... ''നീ എന്താ പിറുപിറുക്കുന്നത്...?'' ഒന്നുമില്ലെന്നു കാണിച്ച് അവള്‍ തോള്‍ കുലുക്കി. ''അടിയിലൂടെ കൈയിട്ട് പിടിച്ച് തോളിലേട്ട് കൊള്ളിക്കെടീ...'' വീണ്ടും സൗമ്യയുടെ ശാസന. ശ്യാമള പല്ലിറുമ്മി. ാെരുതരത്തില്‍ രണ്ടു പേരും കൂടി താങ്ങിയും ചുമന്നും ബെഡ്‌റൂമിലെത്തിച്ചു. സീമ പെട്ടെന്നു ഷെല്‍ഫ് തുറന്ന് നൈറ്റിയെടുത്തു. നനഞ്ഞതു മാറ്റി പുതിയത് ധരിപ്പിച്ചു. തലയും ശരീരവും നന്നായി തുവര്‍ത്തി. അപ്പോഴേക്കും ശ്യാമള ഫ്‌ലാസ്‌കില്‍ നിന്നു ചായ പകര്‍ന്നു. സീമ അതു വാങ്ങി സൗമ്യയെ നെഞ്ചോട് ചാരിയിരുത്തി കുടിപ്പിച്ചു. നുണഞ്ഞതല്ലാതെ കാര്യമായിട്ടു കുടിച്ചില്ല. ''വെച്ചോണ്ടിരുന്നാല്‍ പറ്റില്ല. പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോകണം..'' സീമ ധൃതി കൂട്ടി. ''ഈ രാത്രിയില്‍ നമ്മള്‍ തനിച്ച്...'' ശ്യാമള സംശയം പ്രകടിപ്പിച്ചു. ''അതു സാരമില്ല. ആളെ കിട്ടാന്‍ നോക്കിയിരുന്നാല്‍ ചേച്ചിയുടെ കണ്ടീഷന്‍ വളരെ മോശമാകും... ഏതാ ഒരു വണ്ടി കിട്ടുക...'' ''സ്‌നേഹ ചേച്ചിയുടെ വണ്ടി അവിടെ കാണും. കുറച്ചു മുന്‍പ് രണ്ടു പേരും കൂടി അങ്ങോട്ട് പോകുന്നത് കണ്ടായിരുന്നു...'' ഗള്‍ഫ് റിട്ടേണ്‍ നഴ്‌സ് സ്‌നേഹപ്രഭയുടെ കാറിന്റെ കാര്യം ശ്യാമള സൂചിപ്പിച്ചു. അതൊരു നല്ല ഐഡിയയാണെന്നു സീമയ്ക്കും തോന്നി. ഈ അവസരത്തില്‍ ഒരു നഴ്‌സ് കൂടെയുള്ളത് എപ്പോഴും നല്ലതാണ്. ''ഞാന്‍ ഡ്രസ് ചെയ്്ഞ്ച് ചെയ്യട്ടെ. നീ സ്‌നേഹചേച്ചിയെ വിളിച്ച് പെട്ടെന്ന് വണ്ടിയുമായി വരാന്‍ പറയ്...'' ശ്യാമള വിളിച്ചപ്പോള്‍ ഒഴിവ്കഴിവ് ഒന്നും പറയാതെ സ്‌നേഹപ്രഭയെത്തി. ''ബ്ലീഡിങ് ഉണ്ടല്ലേ... വൈകുന്തോറും കോംപ്ലിക്കേഷനാകും. പെട്ടെന്ന്...'' സൗമ്യയെ കണ്ടപ്പോഴേ സ്‌നേഹപ്രഭ പറഞ്ഞു. സൗമ്യയെ താങ്ങിപ്പിടിച്ച് ബാക്ക്‌സീറ്റിലേക്കു കയറ്റി. പിന്നാലെ സീമയും. അത്യാവശ്യം സാധനങ്ങള്‍ അടങ്ങിയ ബിഗ് ഷോപ്പറും കരുതുയിരുന്നു. ''ഞാന്‍ ഇവിടെ തനിച്ച് നില്‍ക്കില്ല. രാത്രിയായാലോ എനിക്ക് പേടിയാ...'' ശ്യാമള പറഞ്ഞു. ''എന്നാല്‍ വീട് പൂട്ടിയിട്ട് നീ കൂടി കയറ്...'' ''ഈ വേഷത്തിലാണോ... രാത്രിയാണെങ്കിലും ആശുപത്രിയിലേക്കല്ലേ ചെല്ലുന്നത്...'' ''ഇതൊക്കെ മതി ശ്യാമളേ... നൈറ്റിയുടെ മുകളേക്ക് ഒരു തോര്‍ത്ത് എടുത്തിട്ടാല്‍ മതി...'' സ്‌നേഹപ്രഭ പോംവഴി കണ്ടെത്തി. വീട് പൂട്ടി ശ്യാമള ഓടിവന്ന് കാറിന്റെ ബാക്ക് ഡോര്‍ തുറക്കാന്‍ തുടങ്ങുമ്പോള്‍ ്‌സനേഹപ്രഭ പറഞ്ഞു. ''അവിടെ തിക്കിത്തിരക്കാതെ ഇവിടെ വന്ന് കയറ്... സമയം കളയാനില്ല. പെട്ടെന്ന്...'' ശ്യാമള മുന്‍സീറ്റിലേക്കു കയറി ഊക്കോടെ ഇരുന്നു. ആ ഇരുപ്പും എഠുപ്പും ഇഷ്ടപ്പെടാതെ സ്‌നേഹപ്രഭ ശ്യാമളയെ പാളി നോക്കി. ശ്യാമള അതൊന്നും ഗൗനിച്ചതേയില്ല. ഇരുപ്പിലെ ഗമയ്ക്ക് ഒട്ടും കുറവും വരുത്തിയില്ല. നീല ആള്‍ട്ടോ കാരുണ്യ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി ഇരുളിലേക്കിറങ്ങി. സീമയുടെ മാറിലേക്ക് ഒരു കൊച്ചുകുട്ടിയെപ്പോലെ കിടക്കുകയാണ് സൗമ്യ. അവളുടെ വലതുകരം സൗമ്യയുടെ മുടിയിഴകളില്‍ മെല്ലെ തഴുകിക്കൊണ്ടിരുന്നു. എന്റെ സൗമ്യച്ചേച്ചിക്ക് ഒന്നും വരുത്തല്ലേ... ഇടയ്ക്ക് അവള്‍ അടക്കിപ്പിടിച്ച് വിതുമ്പിപ്പോയി... കിതപ്പിന്റെ ശബ്ദം സ്‌നേഹപ്രഭയുടെ കാതില്‍ വീണു. ''വേണ്ട വേണ്ട കരച്ചിലും പിഴിച്ചും ഒന്നും വേണ്ട... സീമ ഒരു ചിറ്റയാകാന്‍ പോകുകയല്ലേ... ആ ത്രില്‍ കളയാതെ സൂക്ഷിക്ക്... ഹെവി ട്രാഫിക്കാ ഇതില്‍ കൂടുതല്‍ സ്പീഡില്‍ വണ്ടി ഓടിക്കാന്‍ പറ്റത്തില്ല... അധികം വൈകില്ല, ദാ ഇപ്പം നമ്മള് കാരുണ്യയിലെത്തും... അല്ല ഞാന്‍ ചോദിക്കാന്‍ വിട്ടു പോയി... ആന്റിയെ കണ്ടില്ല...'' മുന്നില്‍ നിരങ്ങിനീങ്ങുന്ന തടി ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനെടയില്‍ സ്‌നേഹപ്രഭ ചോദിച്ചു. സീമ മറുപടി പറഞ്ഞില്ല. ''ഞാന്‍ ചോദിച്ചത് സീമയുടെ മമ്മിയെക്കുറിച്ചാ....'' ചോദ്യം മനസിലായില്ലെന്നു കരുതി സ്‌നേഹപ്രഭ വ്യക്തമാക്കി. ''സൗമ്യക്കുഞ്ഞിന്റെ അടുത്തുനിന്നു മാറാതെ നില്‍ക്കുകയായിരുന്നല്ലോ ഇത്രയും ദിവസം... സാറ് വന്നപ്പോള്‍ വീട് വരെ പോയിട്ടു വരാമെന്നു പറഞ്ഞ് പോയതാ... ആശുതപ്രിയിലാണെന്നു കേട്ടാല്‍ രാത്രിയില്‍ തന്നെ പാഞ്ഞെത്തും... കൊച്ച് ആ ഫോണെടുത്ത് കൊച്ചമ്മയെ വിളിച്ച് വിവരം പറഞ്ഞേ...'' ''പറയാം...'' സീമ ശ്യാമളയുടെ വാക്കുകള്‍ കാര്യമാക്കിയെടുത്തില്ല. ''സൗമ്യയുടെ ഹസിനെ കണ്ടില്ല. രണ്ടൂമൂന്നു ദിവസമായി... ഞാന്‍ രാവിലെ നടക്കാന്‍ പോരുമ്പോള്‍ മില്‍ക്ക് ബൂത്തില്‍ പോയി പാല് വാങ്ങിച്ചോണ്ടു വരുന്നതു കാണാം... ആളൊരു ഭക്തനാണെന്നു തോന്നുന്നു. എപ്പോഴും നെറ്റിയില്‍ രണ്ടുമൂന്നു കുറി കാണാം...'' സ്‌നേപ്രഭ ഗിയര്‍ ഡൗണ്‍ ചെയ്തു. നീല ആള്‍ട്ടോ കയറ്റം കയറാനുള്ള ശ്രമത്തിലാണ്. ''ഭക്തനാണോന്ന് പിന്നേ... ഇപ്പം പഴനിക്ക് പോയിരിക്കുവാ... പഴനി ആണ്ടവന്‍ പൊയ്‌ക്കോളാന്‍ പറഞ്ഞാലേ സാറ് ഇങ്ങ് പോരൂ... സാറിന്റെ അമ്മ കനകമ്മ ചേച്ചിയും വലിയ ഭക്തയാ... ചേച്ചിക്കു പഴനി ആണ്ടവന് നേര്‍ച്ചയും ാകഴ്ചയും വച്ച് അല്ലേ സാറ് ഉണ്ടായത്... കനകമ്മ ചേച്ചിയെ കണ്ടിട്ടില്ല അല്ലേ... ഒന്ന് കാണേണ്ടതു തന്നെയാ, ഇത്രയും തങ്കപ്പെട്ട സ്വഭാവമുള്ള സ്ത്രീയെ ഞാന്‍ എന്റെ ആയുസില്‍ കണ്ടിട്ടില്ല...'' ശ്യാമള വായ് അടയ്ക്കാനുള്ള ഭാവമില്ല. അവളുടെ ഒരു മാതിരി ആക്കിയുള്ള വര്‍ത്തമാനം സീമയ്ക്കു ദഹിച്ചില്ല. അടിമുടി പെരുത്തു കയറിയതാണ്. അഠക്കിപ്പിടിച്ചു. അന്തരീക്ഷം ശരിയല്ല. സൗമ്യ കണ്ണു തുറന്നു, സീമയുടെ മുഖത്തേക്കു നോക്കി. വല്ലാത്ത നോട്ടം... ''എന്താ ചേച്ചീ ഇങ്ങനെ...'' സൗമ്യയെ കുറേക്കൂടി നെഞ്ചോട് ചേര്‍ത്ത്പിടിച്ച് കിതപ്പോടെ സീമ ചോദിച്ചു. ''നമ്മള്‍ എവിടെയാ?'' സൗമ്യയുടെ തളര്‍ന്ന ശബ്ദം. ''ചേച്ചിയെയും കൊണ്ട് ആശുപത്രിയില്‍ പോകുകയല്ലേ ദാ ഇപ്പോ എത്തും.'' അവള്‍ സീമയുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി... ഇത്തിരി കഴിഞ്ഞ ചോദിച്ചു. ''രമണേട്ടന്‍ വന്നില്ലേ...?'' ചോദ്യത്തിനു മുന്നില്‍ സീമ ആദ്യം പതറി. ''വന്നു...'' ''എവിടെ?എനിക്ക് ഇപ്പോള്‍ കാണണം...'' സൗമ്യ കുട്ടികളെപ്പോലെ വാശിപിടിച്ചു. ''ഡെലിവറി സമയത്ത് ഹസ്ബന്‍ഡ് അടുത്തു വേണമെന്നാ എല്ലാ സ്ത്രീകളുടെയും ആഗ്രഹം. ഫോറിന്‍ കണ്ട്രീസിലൊക്കെ ലേബര്‍ റൂമില്‍ വരെ ഹസ്ബന്‍ഡ്‌സിനു കയറാം....'' സ്‌നേഹപ്രഭ തന്റെ അറിവ് വിളമ്പി. ''രമണേട്ടന്‍ എന്തിയേ? വിളിച്ചേ, എനിക്ക് കാണമം.'' സൗമ്യ വിടാന്ുള്ള മട്ടില്ല. ''കാണിക്കാമെന്നു പറഞ്ഞില്ലേ. നമ്മള്‍ ആശുപത്രിയിലെത്തുമ്പോഴേക്കും രമണേട്ടന്‍ അവിടെ അത്തും. എന്താ പോരേ?'' നിര്‍ബന്ധം സഹിക്ക വയ്യാതായപ്പോള്‍ സീമ പറഞ്ഞു. പിന്നെ തോന്നി, അങ്ങനെ പറയേണ്ടായിരുന്നു. തന്റെ ഭര്‍ത്താവ് ഇഫ്‌പോള്‍ ഒരു മാനസികരോഗിയാണെന്ന സത്യം സൗമ്യേച്ചി തിരിച്ചറിയുമ്പോള്‍... ''എന്റെ ഭഗവതീ ഒന്നും വരുത്തല്ലേ...'' അവള്‍ വീണ്ടും വീണ്ടും ഉള്ളുരുകി പ്രാര്‍ഥിച്ചു. സൗമ്യ മയക്കത്തിലേക്കു വഴുതി വീണു. സീമ ഇഠതു കൈന ീട്ടി ഹാന്‍ഡ് ബാഗില്‍ നിന്ന് മൊബൈലെടുത്ത് പവന്‍കുമാറിന്റെ നമ്പര്‍ കുത്തി. ''ഞങ്ങള്‍ എത്തിയിട്ടു കുറച്ച് നേരമായി. രമണന്‍ ചേട്ടനെ സൈക്യാട്രി വാര്‍ഡില്‍ അഡ്മിറ്റാക്കി...'' ''ഞങ്ങളും അങ്ങോട്ട് വരുവാ...'' പവന്‍ കുമാര്‍ പറഞ്ഞു തീരുന്നതിനു മുന്‍പേ സീമ പറഞ്ഞു. ''മനസിലായില്ല...'' ''സൗമ്യേച്ചിക്ക് ചെറിയ ബ്ലീഡിംഗ്. ഡേറ്റ് അടുത്തില്ലേ... കാരുണ്യയിലേക്ക് വന്നു കൊണ്ടിരിക്കുകയാ... നന്ദേട്ടനും അച്ഛനും എന്തിയേ...?'' ''രണ്ടു പേരും രമണന്‍ ചേട്ടന്റെ അടുത്തുണ്ട്. വാര്‍ഡിലായതുകൊണ്ട് ഒരു സൗകര്യമില്ല. റൂം കിട്ടുമോന്ന് നോക്കണം. നാളെ മാഡം വന്ന് കണ്ടിട്ട് തീരുമാനിക്കാം...'' ''ഡ്യൂട്ടി ടോഗ്ടര്‍ എന്തു പറഞ്ഞു?'' സീമ ശബ്ദം താഴ്ത്തിയാണ് ചോദിച്ചത്. ''ഒരു ഡോക്ടര്‍ സുരേഷാ നോക്കിയതാ...'' ''അതെ, അതു തന്നെ... മാഡത്തിന്റെ അസിസ്റ്റന്റാ...'' ''നോക്കട്ടേന്ന് പറഞ്ഞു. ഡോക്ടറുടെ മട്ടും ഭാവവും കണ്ടിട്ട് മെഡിക്കല്‍ കോളജിലോ മറ്റോ കൊണ്ടുപോകേണ്ടി വരുമെന്നാ തോന്നുന്നത്...'' ''എവിടെയാ ഈ വാര്‍ഡ്...?'' ''സൈക്യാട്ടറിയോ?'' ''ലേബര്‍ റൂമിന്റെ തൊട്ടു മുകളില്‍ പീഡിയാട്രി വാര്‍ഡിന്റെ സ്‌റ്റെപ്പ് കയറുന്നതാ എളുപ്പം... കാഷ്വാലിറ്റിയുടെ മുന്നിലുള്ള ഇടനാഴിയിലൂടെ വരാം.. ശരി ഞാന്‍ അവിടെ വന്നിട്ടു വിളിക്കാം... അച്ഛനോട് കാഷ്വാലിറ്റിയുടെ മുന്നിലേക്ക് ഒന്നു ന്നു നില്‍ക്കാന്‍ പറയ്...''ടട സീമ കട്ട് ചെയ്തു. സ്‌നേഹപ്രഭയുടെ നീല ആള്‍ട്ടോ കാരുണ്യയുടെ ഗെയ്റ്റ് കടക്കുമ്പോള്‍ കാഷ്വാലിറ്റിയില്‍ ഹരിശ്ചന്ദ്രന്‍ നായരും നന്ദനും എത്തിയിരുന്നു. നേരം പുലര്‍ന്നു. ലേബര്‍ റൂമിനു മുന്നിലെ ഇടനാഴിയില്‍ രണ്ടു വശങ്ങളിലായി നിരത്തിയിട്ടിരിക്കുന്ന ചുവന്ന ഫൈൂബര്‍ കസേരകളില്‍ ഇവര്‍ ഇരുന്നു... ഹരിശ്ചന്ദ്രന്‍ നായരും സീമയും അടുത്തടുത്താണ് ഇറിക്കുന്നത്. ഇത്തിര മാറി ശ്യാമള. നന്ദന്‍ രമണന്റെ അടുത്താണ്. പവന്‍കുമാര്‍ ഡ്യൂട്ടിക്കു പോയി. ഇത്തിരി കഴിഞ്ഞപ്പോള്‍ പച്ച കര്‍ട്ടനു പിന്നിലെ തടിച്ച ഡോര്‍ തുറന്ന് ഒരു നഴ്‌സ് തല നീട്ടി. ''സൗമ്യ രമണന്റെ കൂടെയുള്ളത് ആരാ?'' നഴ്‌സിന്റെ ചിലമ്പിച്ച ശബ്ദം. ഹരിശ്ചന്ദ്രന്‍ നായര്‍ എഴുന്നേറ്റു, പിന്നാലെ സീമയും ശ്യാമളയും.... ''നിങ്ങളില്‍ ആരെങ്കിലും ഒരാള്‍ ഡോക്ടറുടെ അടുത്തേക്കു ചെല്ലൂ....'' മരുന്നിന്റെ മണമുള്ള ഇടനാഴിയിലൂടെ ഹരിശ്ചന്ദ്രന്‍ നായര്‍ നടന്നു... സീമയുടെ ഹൃദയതാളം മുറുകി... (തുടരും)

 
Other News in this category

 
 




 
Close Window