Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
UK Special
  Add your Comment comment
ട്രാഫിക് ക്യാമറകള്‍ പേടിപ്പിക്കാന്‍ മാത്രം, പ്രവര്‍ത്തിക്കുന്നത് വിരലില്‍ എണ്ണാവുന്നത്. ഇത് ലണ്ടന്‍ കഥ
reporter

ലണ്ടന്‍: ഇന്ത്യയിലോ കേരളത്തിലോ ആണ് ഈ സംഭവമെങ്കില്‍ നമ്മുക്ക് ഒരു പുതുമയും തോന്നില്ല. ഇവിടെ ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ ഉള്ളൂ. എല്ലായിടത്തും ട്രാഫിക് ക്യാമറകള്‍ ഉണ്ടെങ്കിലും ഇതില്‍ പലതും പ്രവര്‍ത്തിക്കാറില്ല. എന്നാല്‍ ചിലത് കൃത്യമായി പിടികൂടുന്നവയുമാണ്. അതേസമയം, നിയമത്തിന്റെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ എപ്പോഴും കര്‍ശന നിലപാട് സ്വീകരിക്കുന്നവരാണ്. ട്രാഫിക് നിയമങ്ങളുടെ കാര്യത്തില്‍ ആണെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ അടുത്തിടെ വന്ന റിപ്പോര്‍ട്ട് പ്രകാരം ബ്രിട്ടനിലെ പല ട്രാഫിക് ക്യാമറകളും ഉറക്കത്തിലാണ്. പൊലീസ് തന്നെയാണ് ഈ സത്യം വെളിപ്പെടുത്തിയത്. പേടിപ്പിക്കാന്‍ വേണ്ടി മാത്രമാണ് പല ക്യാമറകളും സ്ഥാപിച്ചിരിക്കുന്നത്. 

രാജ്യത്തെ 36 മേഖലകളിലെ വിവിധ പൊലീസ് സേനാവിഭാഗങ്ങളുടെ കീഴിലുള്ള 2838 സ്പീഡ് ക്യാമറകളില്‍ 1486 എണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ചിലത് മനപൂര്‍വം പ്രവര്‍ത്തിപ്പിക്കാത്തതും മറ്റുചിലത് പ്രവര്‍ത്തനയോഗ്യമല്ലാത്തതുമാണ്. നോര്‍ത്താംപ്റ്റണ്‍ഷെയര്‍ പൊലീസിനു കീഴിലുള്ള ക്യാമറകളെല്ലാം 2011 മുതല്‍ സ്വിച്ച് ഓഫ് ചെയ്തിരക്കുകയാണ്. സ്ട്രാഡ്‌ഫോര്‍ഡ് ഷെയര്‍ പൊലീസിനു കീഴിലുള്ള 272 ക്യാമറകളില്‍ കേവലം 14 എണ്ണം മാത്രമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഡെര്‍ബിഷെയറില്‍ 112ല്‍ കേവലം പത്തെണ്ണവും. അതേസമയം, ലണ്ടന്‍ നഗരത്തിലെ സ്പീഡ് കാറുകളെല്ലാം 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്. സിറ്റി ഓഫ് ലണ്ടന്‍, മെട്രോപൊളിറ്റന്‍ പൊലീസ്, ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ എന്നവയുടെയെല്ലാം കീഴിലുള്ള ക്യാമറകള്‍ മുഴുവനും പ്രവര്‍ത്തനയോഗ്യമാണ്. ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമല്ലെങ്കിലും മൊബൈല്‍ ക്യാമറ യൂനിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാണെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

 
Other News in this category

 
 




 
Close Window