Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
Teens Corner
  Add your Comment comment
വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് - ജിജോ ചുമ്മാര്‍, സെക്രട്ടറി - സജേഷ് കെ.എസ്, ട്രഷറര്‍ - ജിമ്മി ദേവസിക്കുട്ടി
Text By: Team ukmalayalampathram
വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ഏറ്റവും വലുതും പഴയതുമായ വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ മലയാളി അസോസിയേഷനു നവ നേതൃത്വം ചുമതലയേറ്റു. ശനിയാഴ്ച വെകെഫീല്‍ഡില്‍ വച്ചു നടന്ന ഈസ്റ്റര്‍, വിഷു, റംസാന്‍ ആഘോഷത്തോടും വാര്‍ഷിക പൊതുയോഗത്തോടും നടന്ന യോഗത്തില്‍ ജിജോ ചുമ്മാര്‍ പ്രസിഡന്റായും സജേഷ് കെ എസ് സെക്രട്ടറിയായും സ്ഥാനം ഏറ്റെടുത്തു. പ്രസ്തുത യോഗത്തില്‍ ഷീബാ ബിജു വൈസ് പ്രസിഡന്റ് ആയും പ്രിയ അഭിലാഷ് ജോയിന്റ് സെക്രട്ടറിയായും ട്രസ്റ്റി ചുമതല ജിമ്മി ദേവസികുട്ടിയും ഏറ്റെടുത്തു.


വനിതകള്‍ക്കും പുതിയ തലമുറയില്‍ പെട്ടവര്‍ക്കും പഴയ തലമുറക്കാര്‍ക്കും ഒരേ പ്രാധാന്യം നല്‍കിയാണ് 18-ാം വര്‍ഷത്തെ വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ മലയാളി അസോസിയേഷന്‍ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പ്രോഗ്രാം കോര്‍ഡിനേറ്ററായി വിനി മാത്യു, ഷാരോണ്‍ മാത്യു, ഷില്‍ട്ട് മുത്തോലില്‍, ബിനു മാത്യു, ടെല്‍ജോ പാപ്പച്ചന്‍ എന്നിവരെയും യൂത്ത് കോര്‍ഡിനേറ്റര്‍മാരായി മിയ സാജന്‍, നിക്കാ അനില്‍കുമാര്‍, ശ്രാവണ്‍ പ്രദീപ് എന്നിവരെയും തെരഞ്ഞെടുത്തു.
 
Other News in this category

 
 




 
Close Window