Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
Teens Corner
  Add your Comment comment
യുകെയില്‍ മില്‍ട്ടണ്‍ കെയിന്‍സിലെ എംകെ മലയാളീസ് വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍ ഒത്തു ചേര്‍ന്നു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സമൂഹിക പ്രസക്തി വിളിച്ചോതുന്നതായിരുന്നു ഈ ഒത്തു ചേരല്‍.
Text By: Team ukmalayalampathram
മില്‍ട്ടണ്‍ കെയിന്‍സ്: റമദാന്‍ പുണ്യ മാസം അതിന്റെ ത്യാഗോജ്വലവും സ്നേഹ നിര്‍ഭരവുമായ ദിനങ്ങളിലൂടെ കടന്നു പോകുന്ന ഈ വേളയില്‍ എംകെ മലയാളീസ് വാട്സാപ്പ് കൂട്ടായ്മ ജാതിമത ഭേദമന്യേ ഒത്തുകൂടിയ അസുലഭ നിമിഷമായിരുന്നു കഴിഞ്ഞ വാരം കടന്നുപോയത്. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സമൂഹിക പ്രസക്തി വിളിച്ചോതുന്നതായിരുന്നു ഈ ഒത്തു ചേരല്‍. കാന്‍സര്‍ രോഗാവസ്ഥയെ ആത്മബലവും നിറപുഞ്ചിരിയുമായി നേരിട്ട റീന ജോണിന്റെ സാന്നിധ്യം വ്യത്യസ്തയേകി.
 
Other News in this category

 
 




 
Close Window