Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
Teens Corner
  Add your Comment comment
യുകെയിലെ ഹെറിഫോഡിലെ മലയാളികളുടെ കൂട്ടായ്മയും കലാ സാംസ്‌കാരിക സംഘടനയുമായ ഹേമ നടത്തിയ ഈസ്റ്റര്‍, വിഷു, ഈദ്, സ്നേഹ സംഗമം ഈവ് 2കെ24 സമാപിച്ചു.
Text By: Team ukmalayalampathram
ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ തുടങ്ങിയ പരിപാടികള്‍ രാത്രി 12 വരെ നീണ്ടു നിന്നു. പൊതു സമ്മേളനവും അവാര്‍ഡ് ദാനവും വിവിധ കലാ പരിപാടികളും ജന സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടി. ഹെറിഫോഡ് മേയര്‍, എന്‍എച്ച്എസ് ട്രസ്റ്റ് മേധാവി തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുത്ത പരിപാടി ഹെറിഫോഡിന്റെ ചരിത്രത്തില്‍ ഒരു നാഴിക കല്ലായി മാറി.

വിശിഷ്ടാതിഥികളെ ഹേമ പ്രസിഡന്റ് സാജന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ചെണ്ട മേളത്തിന്റെയും താല പൊലിയുടെയും അകമ്പടിയോടെ സ്വീകരിച്ചു. ഗാനമേള, ഡാന്‍സ്, കോമഡി ഷോ, ഡിജെ, ഏര്‍ളി ബേഡ്, ലേലം അങ്ങിനെ വിവിധങ്ങളായ പരിപാടികളും മാജിക് മസാല ടീം ഒരുക്കിയ സ്വദിഷ്ടമായ ഭക്ഷണവും ഉണ്ടായിരുന്നു. സിതാരയും, ആന്‍സ്റ്റിനും ചേര്‍ന്ന് അവതാരകര്‍ ആയിരുന്നു. ഹേമ എക്സിക്യുട്ടീവ് അംഗം ജെയ്സണ്‍ ആറ്റുവാ പ്രോഗ്രം കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും ഹേമ എക്സിക്യുട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.
 
Other News in this category

 
 




 
Close Window