Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
UK Special
  Add your Comment comment
ജീവനക്കാര്‍ക്ക് നന്ദി അറിയിക്കാന്‍ എന്‍എച്ച്എസ് പൊടിച്ചത് നാലു മില്യണ്‍ പൗണ്ട് നികുതി പണം
reporter

ലണ്ടന്‍: എന്‍എച്ച്എസ് ട്രസ്റ്റുകളുടെ മറ്റൊരു ധൂര്‍ത്ത് കൂടി പുറത്ത്. ജീവനക്കാര്‍ക്ക് നന്ദി അറിയിക്കാനായി നാലു മില്ല്യണ്‍ പൗണ്ടിലേറെയാണ് ഗിഫ്റ്റ് വൗച്ചറുകള്‍ക്കായി ചെലവാക്കിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്.എന്‍എച്ച്എസ് കാത്തിരിപ്പ് സമയം റെക്കോര്‍ഡ് തീര്‍ക്കുമ്പോഴാണ് സുപ്രധാനമായ ഫണ്ടുകള്‍ ഫ്രണ്ട്ലൈന്‍ മെഡിസിനായി ചെലവഴിക്കുന്നതിന് പകരം ഈ വഴിയില്‍ ചോരുന്നത്. ഇംഗ്ലണ്ടിലെ 200-ഓളം എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ഈ ചോദ്യവുമായി സമീപിച്ചപ്പോള്‍ 51 ട്രസ്റ്റുകളാണ് ജീവനക്കാര്‍ക്ക് ഗിഫ്റ്റ് വൗച്ചറും, കാര്‍ഡുകളും വാങ്ങാന്‍ പണം ചെലവാക്കിയെന്ന് വെളിപ്പെടുത്തിയത്.

2020-21 കാലയളവില്‍ സമ്മാനങ്ങള്‍ക്കായി 1.7 മില്ല്യണ്‍ പൗണ്ടാണ് ഈ ട്രസ്റ്റുകള്‍ ചെലവാക്കിയത്. ഇതോടെ എന്‍എച്ച്എസില്‍ ഉടനീളം 5 മില്ല്യണ്‍ പൗണ്ടെങ്കിലും സമ്മാനങ്ങള്‍ക്കായി പൊടിച്ചിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 2022-23 കാലയളവില്‍ ഈ തുക 4.3 മില്ല്യണ്‍ പൗണ്ടായി ഉയര്‍ന്നു, ഇതോടെ ആകെ എന്‍എച്ച്എസ് ചെലവാക്കല്‍ 13 മില്ല്യണിന് അരികിലേക്കും ഉയരുമെന്ന് ടെലിഗ്രാഫ് അന്വേഷണം കണ്ടെത്തി.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഈസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. 752,000 പൗണ്ടാണ് ഈ ട്രസ്റ്റ് ഗിഫ്റ്റ് കാര്‍ഡുകള്‍ക്കായി വിനിയോഗിച്ചത്. ലോക്കല്‍ സ്ഥാപനങ്ങളാണ് ഈ വിഷയങ്ങളില്‍ തീരുമാനം എടുക്കുന്നതെങ്കിലും വൗച്ചര്‍ പോലുള്ളവയ്ക്കായി നികുതിദായകന്റെ പണം ഉപയോഗിക്കരുതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ആവശ്യപ്പെട്ടു. എന്നാല്‍ രോഗികള്‍ക്ക് പരിചരണം നല്‍കാന്‍ കാണിച്ച ഉത്തരവാദിത്വത്തിനാണ് ജീവനക്കാര്‍ക്ക് സമ്മാനം നല്‍കിയതെന്ന് ഈസ്റ്റ് ലണ്ടന്‍ ട്രസ്റ്റ് പ്രതികരിച്ചു.

 
Other News in this category

 
 




 
Close Window