Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
UK Special
  Add your Comment comment
ബെല്‍ഫാസ്റ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദ്യാര്‍ത്ഥി; നോഹ ഡൊനോഹോ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍
reporter

ബെല്‍ഫാസ്റ്റ്: 2020 ജൂണില്‍ വടക്കന്‍ ബെല്‍ഫാസ്റ്റില്‍ അഴുക്കുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 14 വയസ്സുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി നോഹ ഡൊനോഹോയുടെ കേസില്‍ പുതിയ സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ പരിശോധിച്ചു. കാണാതാകുന്നതിന് മുമ്പ് നഗ്‌നനായി വീട്ടിലേക്ക് സൈക്കിള്‍ ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം കൂടുതല്‍ ദുരൂഹതയിലേക്ക് വഴിമാറുകയാണ്.

കാണാതായിട്ട് ആറു ദിവസത്തിന് ശേഷമാണ് നോഹയുടെ മൃതദേഹം കണ്ടെത്തിയത്. ഫിറ്റ്‌സ്‌റോയ് അവന്യൂവിലെ തന്റെ അപ്പാര്‍ട്‌മെന്റ് ബ്ലോക്കില്‍ നിന്ന് സൈക്ലിങ് ഹെല്‍മെറ്റും ബാക്ക്പാക്കും ധരിച്ചാണ് യാത്ര തിരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നഗര കേന്ദ്രത്തിലൂടെയും തുടര്‍ന്ന് വടക്കന്‍ മേഖലകളിലൂടെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണ്. എന്നാല്‍ അവസാനമായി ലഭിച്ച ദൃശ്യങ്ങളില്‍ നോഹ നഗ്‌നനായി സൈക്കിള്‍ ചവിട്ടുന്നതാണ് കാണുന്നത്.

നോഹയുടെ മാനസികാരോഗ്യത്തെക്കുറിച്ച് ആശങ്കയില്ലെന്നാണ് സുഹൃത്ത് ചാര്‍ലി റോക്‌സ് ബെല്‍ഫാസ്റ്റ് കൊറോണര്‍ കോടതിയില്‍ മൊഴി നല്‍കിയത്. ഒരിക്കലും നിരാശനോ വിഷാദനോ ആയി നോഹയെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്ന നോഹ സ്‌കൂളിലെ എല്ലാവരുമായും സൗഹൃദത്തിലായിരുന്നു. അവസാനകാലത്ത് ചില വിചിത്രമായ സംഭാഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും അത് കൗമാരത്തിന്റെ സ്വാഭാവിക പരിവര്‍ത്തന ഘട്ടമാണെന്ന് കരുതുന്നതായി ചാര്‍ലി വ്യക്തമാക്കി.

നോഹയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുതിയ തെളിവുകള്‍ പുറത്തുവരുന്നതോടെ കേസിന്റെ ദുരൂഹത കൂടുതല്‍ ശക്തമാകുകയാണ്

 
Other News in this category

 
 




 
Close Window