Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ പൂര്‍ണ നിരോധനം
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളും പൂര്‍ണമായും മൊബൈല്‍ ഫോണ്‍ വിമുക്തമാക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും സ്‌കൂളില്‍ വരുന്ന ദിവസം മുഴുവനും വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ ഉപയോഗം അനുവദിക്കരുതെന്നും അവര്‍ വ്യക്തമാക്കി.

സ്‌കൂളുകളിലേക്ക് അയച്ച കത്തില്‍ ക്ലാസ് സമയങ്ങളില്‍ മാത്രമല്ല, ഇളവേളകളിലും ഉച്ചഭക്ഷണ സമയത്തും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അനുചിതമാണെന്ന് ഫിലിപ്സണ്‍ ചൂണ്ടിക്കാട്ടി. പഠനാവശ്യത്തിനും ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നയങ്ങള്‍ എങ്ങനെ നടപ്പാക്കുന്നുവെന്ന് ഓഫ്സ്റ്റെഡ് പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അധ്യാപകരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവും ഉള്‍പ്പെടുത്തിയിട്ടുണ്ട്

 
Other News in this category

 
 




 
Close Window