Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
UK Special
  Add your Comment comment
ഡ്രോഗെഡയില്‍ 16കാരിക്ക് ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം; ആശുപത്രിയില്‍ പ്രവേശനം
reporter

ഡ്രോഗെഡ (അയര്‍ലന്‍ഡ്): ആര്‍ത്തവ സമയത്ത് ടാംപൂണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം ബാധിച്ച് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട 16കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് നാല് ദിവസം മുന്‍പ് തന്നെ കുട്ടിക്ക് ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടായിരുന്നു. പിന്നാലെ രക്തസമ്മര്‍ദ്ദം താഴുകയും ഹൃദയമിടിപ്പ് കൂടുകയും ജനനേന്ദ്രിയത്തില്‍ തടിപ്പ് അനുഭവപ്പെട്ടതോടെയാണ് കുട്ടിയെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചത്. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് 18 മണിക്കൂര്‍ മുന്‍പ് ടാംപൂണ്‍ ഉപയോഗിച്ചതായി കണ്ടെത്തി.

പരിശോധനയില്‍ ശരീരത്തില്‍ സ്റ്റാഫിലോകോക്കസ് ഓറിയസ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പച്ച നിറത്തിലുള്ള ഡിസ്ചാര്‍ജ്, പനി, തൊണ്ടയിലെ വീക്കം എന്നിവയും കുട്ടിക്ക് അനുഭവപ്പെട്ടിരുന്നു. ടോക്‌സിക് ഷോക്ക് സിന്‍ഡ്രോമാണ് ബാധിച്ചതെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ അതിവേഗം ചികിത്സ ആരംഭിച്ചു.

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) ആറ് ദിവസം ചെലവഴിച്ച ശേഷം ഒന്‍പത് ദിവസം ഐവി ആന്റിബയോട്ടിക്കുകള്‍ നല്‍കി നടത്തിയ ചികിത്സയില്‍ കുട്ടി സുഖം പ്രാപിച്ചു. ദീര്‍ഘനേരം ടാംപൂണ്‍ ഉപയോഗിച്ചതാണ് ആരോഗ്യപ്രശ്‌നത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കാവുന്ന അവസ്ഥയാണിതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ടാംപൂണ്‍ ഉപയോഗിക്കുന്ന 100,000 പേരില്‍ മൂന്ന് പേരിലാണ് ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം കണ്ടെത്തുന്നത്. 15 മുതല്‍ 25 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്

 
Other News in this category

 
 




 
Close Window