Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ അതിദരിദ്രരുടെ എണ്ണം റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
reporter

ലണ്ടന്‍: ബ്രിട്ടനിലെ അതിദരിദ്രരുടെ എണ്ണത്തില്‍ മൂന്നു പതിറ്റാണ്ടിനിടെ റെക്കോര്‍ഡ് വര്‍ധനയുണ്ടായതായി ജോസഫ് റൗന്‍ട്രി ഫൗണ്ടേഷന്‍ (ജെആര്‍എഫ്) നടത്തിയ പഠനം വെളിപ്പെടുത്തുന്നു. നിലവില്‍ 68 ലക്ഷം ജനങ്ങളാണ് അതിദരിദ്രരായി കണക്കാക്കപ്പെടുന്നത്.

മൊത്തത്തിലുള്ള ദാരിദ്ര്യനിരക്ക് 1994-95ല്‍ 24 ശതമാനമായിരുന്നത് 2023-24ല്‍ 21 ശതമാനമായി കുറഞ്ഞെങ്കിലും അതിദരിദ്രരുടെ എണ്ണം 8 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വീട്ടുവാടക കഴിഞ്ഞുള്ള കുടുംബത്തിന്റെ ആകെ വരുമാനം, ശരാശരി പ്രതിശീര്‍ഷ വരുമാനത്തിന്റെ 40 ശതമാനത്തില്‍ താഴെയാണെങ്കില്‍ ബ്രിട്ടനില്‍ അതിദരിദ്രരായി കണക്കാക്കും. രണ്ട് കുട്ടികളുള്ള ദമ്പതികള്‍ക്ക് പ്രതിവര്‍ഷ വരുമാനം 16,400 യൂറോ (ഏകദേശം 17.9 ലക്ഷം രൂപ)യില്‍ താഴെയാണെങ്കില്‍ ഈ വിഭാഗത്തില്‍പ്പെടും

 
Other News in this category

 
 




 
Close Window