|
യുകെയിലെ പ്രശസ്തമായ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രൗഢ ഗംഭീരമായ മകരവിളക്ക് അയ്യപ്പപൂജ മഹോത്സവം പൂര്‍വ്വാധികം ഭംഗിയായി അഘോഷിക്കുവാന്‍ മാഞ്ചസ്റ്റര്‍ ഒരുങ്ങുകയാണ്. ഈമാസം 13നു ശനിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതല്‍ വൈകിട്ട് ഒന്‍പതു മണി വരെ മാഞ്ചസ്റ്ററില്‍ ജെയിന്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കപ്പെടുകയാണ്.
അന്നേ ദിവസം ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് നെറ്റിപ്പട്ടവും ശബരീശന്റെ തിടമ്പും ഏറ്റിയ മാഞ്ചസ്റ്റര്‍ മണികണ്ഠന്‍ എന്ന ഗജവീരന്റെയും യുകെയിലെ പ്രശസ്തമായ ചെണ്ടമേള കലാകാരന്‍മാരായ മാഞ്ചസ്റ്റര്‍ മേളത്തിന്റെ ചെമ്പടമേളത്തിന്റെയും മുത്തുക്കുടകളുടെയും താലപൊലിയേന്തിയ നൂറുകണക്കിന് തരൂണീമണികളുടെയും അകമ്പടിയോടെ മകരവിളക്കുല്‍സവത്സവത്തിന്റെ കൊടിയേറ്റ എഴുന്നെള്ളിപ്പ് ആരംഭിക്കും.
എഴുന്നെള്ളിപ്പ് ക്ഷേത്രാങ്കണത്തില്‍ എത്തുമ്പോള്‍ ഉത്സവതന്ത്രി പ്രസാദ് ഭട്ട് കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് തത്വമസി ഭജന സംഘം ഒരുക്കുന്ന ഭക്തി ഗാനസുധ ആരംഭിക്കും. പ്രസാദ് ഭട്ടിന്റെ നേതൃത്വത്തില്‍ ഗണപതി പൂജ, പൂങ്കാവന പൂജ വിളക്ക് പൂജ, പതിനെട്ട് പടിപൂജ, അര്‍ച്ചന, ദീപാരാധന, ഹരിവരാസനവും തുടര്‍ന്ന് മഹാ അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. കുടുംബ അര്‍ച്ചന നടത്തുവാനുള്ള സൗകര്യവും ഒപ്പം അയ്യന്റെ പതിനെട്ടാം പടിക്കു താഴെ പറ നിറക്കുവാനുള്ള സൗകര്യവും അന്നേ ദിവസം ഒരുക്കിയിട്ടള്ളതാണ്.
ഈ മകരവിളക്ക് മഹോത്സവത്തില്‍ ഏകദേശം 750ഓളം ഭക്തജനങ്ങളുടെ സാന്നിദ്ധ്യമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഈ ഉല്‍സവം അതി മനോഹരമാക്കുവാന്‍ ഏവരുടെയും സഹായസഹകരണങ്ങള്‍ അനിവാര്യമാണ്. ആയതിനാല്‍ ഏവരും ഈ മഹോത്സവത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ അയ്യപ്പ പൂജകളില്‍ ഒന്നായ ഈ മകരവിളക്ക് മഹോത്സവത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജാതി മത ഭേദമന്യേ ഏവരുടെയും സാന്നിധ്യം ഇക്കുറി പ്രതീക്ഷിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പ്രസിഡന്റ് - രാധേഷ് നായര്‍ - 07815819190
സെക്രട്ടറി - ധനേഷ് - 07584 894376
ട്രഷറര്‍ - സുനില്‍ ഉണ്ണി - 07920 142948 |