Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
യുകെയിലെ പ്രശസ്ത ഡോക്ടര്‍ ആനി ഫിലിപ്പ് അന്തരിച്ചു
Text By: Team ukmalayalampathram
ബ്രിട്ടനിലെ ബെഡ്ഫോര്‍ഡ്ഷെയറിലുള്ള വെസ്റ്റണിങ്ങില്‍ ആണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരം കുമാരപുരം കോട്ടോമണ്ണില്‍ ഫിലിപ്പ് വില്ലയില്‍ ഡോ. ആനി ഫിലിപ്പ് കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു.

ഇന്ത്യ, സൗദി അറേബ്യ, ദുബൈ, ബ്രിട്ടന്‍ എന്നിവിടങ്ങളിലായി പതിറ്റാണ്ടുകള്‍ സേവനം അനുഷ്ഠിച്ച ഡോക്ടര്‍ ഗൈനക്കോളജി രംഗത്ത് പ്രശസ്തയായിരുന്നു. ഭര്‍ത്താവ്: ഡോ. ഷംസ് മൂപ്പന്‍, മക്കള്‍: ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ്. ട്രിവാന്‍ഡ്രം മെഡിക്കല്‍ കോളജ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്റെ (യുകെ) സജീവ പ്രവര്‍ത്തകയായിരുന്നു ഡോ. ആനി. ലുധിയാനയിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസും എംഡിയും പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയിലും വിദേശത്തുമായി ഉപരിപഠനം നടത്തി. ബ്രിട്ടനില്‍ ഗൈനക്കോളജി കണ്‍സള്‍ട്ടാന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭര്‍ത്താവ് ഡോ. ഷംസ് മൂപ്പന്‍ ബ്രിട്ടനില്‍ ഓര്‍ത്തോഡോണ്ടിസ്റ്റാണ്.
 
Other News in this category

 
 




 
Close Window