Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
യുകെയിലെ മലയാളി ഡോക്ടര്‍ക്ക് എതിരേ ലൈംഗിക പീഡന പരാതി കോടതിയില്‍: പീഡിപ്പിക്കപ്പെട്ടത് :5 യുവതികള്‍
Text By: Team ukmalayalampathram
മലയാളി ജനറല്‍ പ്രാക്റ്റീഷനര്‍ക്ക് എതിരെ ഗുരുതര ലൈംഗിക ആരോപണം. അഞ്ച് യുവതികളാണ് ലൈംഗികമായി അധിക്ഷേപിക്കപ്പെട്ട പരാതി നല്‍കിയത്. ഈ കേസ് കോടതിയിലെത്തി വിചാരണ ആരംഭിച്ചു. ഡോ. മോഹന്‍ബാബുവാണ് പ്രതി. 46 വയസ്സുകാരനാണ് ഡോ. മോഹന്‍ബാബു. ഹാംപ്ഷയര്‍ ഹാവന്റിലെ ജിപി സര്‍ജറിയില്‍ വെച്ചാണ് ഡോ. മോഹന്‍ ബാബു(46) ലൈംഗിക പീഡനം നടത്തിയതെന്നാണ് ആരോപണം. ഡോക്ടര്‍ മോഹന്‍ബാബുവിന്റെ ഭാര്യ ഇതേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്.
20 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഡോ. ബാബു 2018 ഏപ്രില്‍ മുതലാണ് സ്റ്റോണ്‍ടണ്‍ സര്‍ജറിയില്‍ ലോക്കം ഡോക്ടറായി എത്തുന്നത്. സര്‍ജറിയിലെ ജിപിയായിരുന്ന ഇയാളുടെ ഭാര്യ യായ ഡോക്ടര്‍ ആണ് ഇവിടേക്ക് സജസ്റ്റ് ചെയ്തത്.
പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച സ്ത്രീയോട് മേല്‍വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ട മോഹന്‍ ബാബു ഇവരുടെ ശരീരഭംഗിയെ പ്രശംസിക്കുകയാണ് ചെയ്തത്. ഒരു റിസപ്ഷനിസ്റ്റിന്റെ സ്തനങ്ങളില്‍ കടന്നുപിടിച്ച ഡോക്ടര്‍ 'നിങ്ങളെ ഒരു സിംഹത്തെ പോലെ കഴിക്കാന്‍' പോകുകയാണെന്നും പറഞ്ഞതായി ആരോപിക്കപ്പെടുന്നു. ഇയാള്‍ ജോലിക്ക് കയറി നാലു മാസത്തിനുള്ളില്‍ തന്നെ ഇയാള്‍ക്കെതിരായ ആദ്യ പരാതി ലഭിച്ചു എന്നാണ് കോടതിയില്‍ ബോധിപ്പിക്കപ്പെട്ടത്. 57 കാരിയായ കാന്‍സര്‍ രോഗി പറഞ്ഞത്, ആദ്യ അപ്പോയിന്റ്‌മെന്റില്‍ തന്നെ ഡോക്ടര്‍ തന്നെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു എന്നാണ്.
 
Other News in this category

 
 




 
Close Window