Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
ലോകത്തെ അതിശക്തമായ പാസ്‌പോര്‍ട്ടുകളില്‍ ബ്രിട്ടന് നാലാം സ്ഥാനം
reporter

ലണ്ടന്‍: 2024-ല്‍ ലോകത്തിലെ ഏറ്റവും ശക്തിയേറിയ പാസ്പോര്‍ട്ടുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുന്ന പട്ടിക പുറത്ത്. പൗരന്‍മാര്‍ക്ക് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ വിസാ രഹിതമായി പ്രവേശിക്കാന്‍ കഴിയുന്നതിന്റെ എണ്ണം അനുസരിച്ചാണ് ആഗോള റാങ്കിംഗ്. ഈ വര്‍ഷം നാല് ഇയു അംഗരാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ എന്നിവര്‍ ലോകത്തിലെ അതിശക്തമായ പാസ്പോര്‍ട്ടുകളില്‍ ഇടംപിടിച്ചു. ഇവിടുത്തെ പൗരന്‍മാര്‍ക്ക് ലോകത്തിലെ 227 രാജ്യങ്ങളില്‍ 194 ഇടങ്ങളിലേക്കും വിസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുമെന്നതാണ് ഗുണം. യുകെ തങ്ങളുടെ 2023-ലെ നാലാം സ്ഥാനത്ത് തുടര്‍ന്നു. കഴിഞ്ഞ ആറ് വര്‍ഷത്തോളം സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് വരികയായിരുന്ന യുകെ ഇക്കുറി സ്ഥിതി നിലനിര്‍ത്തിയെന്നത് ആശ്വാസകരമാണ്. ബ്രിട്ടന്റെ പൗരന്‍മാര്‍ക്ക് ബെല്‍ജിയം, ലക്സംബര്‍ഗ്, നോര്‍വെ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം 191 രാജ്യങ്ങളില്‍ വിസയില്ലാതെ യാത്ര ചെയ്യാം. ഓസ്ട്രേലിയയും ആറാം സ്ഥാനം നിലനിര്‍ത്തി, 189 രാജ്യങ്ങളിലേക്കാണ് ഇവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുക.

188 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിക്കാന്‍ യുഎസ് പാസ്പോര്‍ട്ട് അംഗീകാരം നല്‍കുന്നു. 2014-ല്‍ യുകെയും, യുഎസും പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ ഡാറ്റ പ്രകാരം ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സാണ് പട്ടിക തയ്യാറാക്കുന്നത്. മുന്‍കൂര്‍ വിസയില്ലാതെ പ്രവേശിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണമാണ് റാങ്കിംഗിലെ പ്രധാന മാനദണ്ഡം. ഫിന്‍ലാന്‍ഡ്, സൗത്ത് കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടാണ് ശക്തിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, അയര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്സ് എന്നിവര്‍ മൂന്നാം റാങ്കിലുണ്ട്. ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാഫ്, പാകിസ്ഥാന്‍, യെമന്‍, സൊമാലിയ എന്നിവരാണ് ഇടംപിടിച്ചത്.

 
Other News in this category

 
 




 
Close Window