Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
മഞ്ഞു വീഴ്ച ശക്തിപ്പെട്ടു: യുകെയില്‍ യെല്ലോ അലര്‍ട്ട്: റോഡും വീടും പൊതു സ്ഥലങ്ങളും മഞ്ഞില്‍ മുങ്ങി വെള്ള നിറം
Text By: Team ukmalayalampathram
മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. യാത്രകള്‍ക്ക് ചില തടസ്സങ്ങള്‍ നേരിടുമെന്ന് സൂചിപ്പിക്കുന്ന അലേര്‍ട്ടുകള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നോര്‍ത്തേണ്‍ സ്‌കോട്ട്ലണ്ടിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നു .

തിങ്കളാഴ്ചയിലേക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടിനായി മറ്റൊരു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ചില റോഡുകളും, റെയില്‍വെ ലൈനുകളും കാലാവസ്ഥയില്‍ ബാധിക്കപ്പെടുമെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. ട്രീറ്റ് ചെയ്യാത്ത റോഡുകളിലും, നടപ്പാതകളിലും, സൈക്കിള്‍ പാതകളിലും ഐസ് പാച്ചുകളും രൂപപ്പെടും.

ഐസ് നിറഞ്ഞ ഇടങ്ങളില്‍ തെന്നിവീണ് പരുക്കേല്‍ക്കാനുള്ള സാധ്യതകളുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു. സ്‌കോട്ട്ലണ്ടിലെ മുന്നറിയിപ്പ് ഞായറാഴ്ച, തിങ്കളാഴ്ച ദിവസങ്ങളില്‍ പൂര്‍ണ്ണമായി നിലനില്‍ക്കുന്നു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ അലേര്‍ട്ട് തിങ്കളാഴ്ച അര്‍ദ്ധരാത്രി വരെ നീളും. സ്‌കോട്ട്ലണ്ടില്‍ തിങ്കളാഴ്ച മൊബൈല്‍ ഫോണ്‍ കവറേജും, വൈദ്യുതിയും തകരാറിലാകാന്‍ സാധ്യതയുണ്ട്.
 
Other News in this category

 
 




 
Close Window