Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
പമ്പ് വാച്ച് നിര്‍ദേശവുമായി എനര്‍ജി സെക്യൂരിറ്റി വകുപ്പ്
reporter

ലണ്ടന്‍: ഇന്ധനവിപണിയിലെ ചാഞ്ചാട്ടങ്ങള്‍ പതിവ് കാര്യമാണ്. ലോകത്തിന്റെ ഏതെങ്കിലും മൂലയില്‍ ഒരു യുദ്ധം ഉണ്ടായാല്‍ മതി അത് കുതിച്ചുകയറാന്‍. ഇനി ഒരു രക്ഷയുമില്ലെങ്കില്‍ ഉത്പാദക രാജ്യങ്ങള്‍ ഒത്തുകൂടി ഉത്പാദനം കുറച്ച് നിര്‍ത്തി വില കയറ്റും. ഇതിന്റെയെല്ലാം ഫലം അനുഭവിക്കുന്നത് പമ്പുകളില്‍ എത്തിച്ചേരുന്ന പാവം ജനങ്ങളും. വില കൂടുമ്പോള്‍ മിനിറ്റ് വെച്ച് വ്യത്യാസം വരുമെങ്കിലും വില കുറഞ്ഞാല്‍ ഇതിന്റെ ഗുണം ലഭിക്കാന്‍ ഏറെ കാത്തിരിക്കണം. പലപ്പോഴും ഇത് പൂര്‍ണ്ണമായി ലഭിക്കാറുമില്ല. എന്നാല്‍ ഇന്ധന റീട്ടെയിലര്‍മാരുടെ ഈ പരിപാടിക്ക് തടയിടാനാണ് ഗവണ്‍മെന്റ് പദ്ധതിയൊരുക്കുന്നത്. പമ്പ് ചെലവുകള്‍ മാന്യമായിരിക്കണമെന്ന് ഉറപ്പാക്കാന്‍ വില മാറ്റങ്ങള്‍ വേഗത്തില്‍ കൈമാറാന്‍ റീട്ടെയിലര്‍മാരെ നിര്‍ബന്ധിക്കുന്നതാണ് പുതിയ നീക്കങ്ങള്‍. പമ്പ് വാച്ച് നിര്‍ദ്ദേശങ്ങളായി അവതരിപ്പിക്കുന്ന പദ്ധതി ഉപഭോക്താക്കള്‍ക്ക് ലിറ്ററിന് 3 പെന്‍സ് ലാഭം നല്‍കുമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ എനര്‍ജി സെക്യൂരിറ്റി & നെറ്റ് സീറോ വ്യക്തമാക്കുന്നു.

പുതിയ സ്‌കീം ഇപ്പോള്‍ അഭിപ്രായരൂപീകരണത്തിനായി നല്‍കിയിരിക്കുകയാണ്. ഇത് നടപ്പായാല്‍ വില മാറ്റങ്ങള്‍ 30 മിനിറ്റിനകം പമ്പുകളില്‍ പ്രതിഫലിപ്പിച്ച് ഡ്രൈവര്‍മാര്‍ക്ക് ലാഭകരമായ പെട്രോള്‍, ഡീസല്‍ ലഭ്യമാക്കാന്‍ ഫോര്‍കോര്‍ട്ടുകള്‍ നിര്‍ബന്ധിതമാകും. കഴിഞ്ഞ വര്‍ഷം കോമ്പറ്റീഷന്‍ & മാര്‍ക്കറ്റ്സ് അതോറിറ്റി ഇന്ധന വിപണിയെ കുറിച്ച് നടത്തിയ അന്വേഷണമാണ് ഈ സ്‌കീം നിര്‍ദ്ദേശിക്കുന്നതിലേക്ക് നയിച്ചത്. 2022-ല്‍ മാത്രം ഡ്രൈവര്‍മാരില്‍ നിന്നും 900 മില്ല്യണ്‍ പൗണ്ട് അധികമായി ഈടാക്കിയെന്ന് സിഎംഎ കണ്ടെത്തി. കുറയുന്ന ഇന്ധനവില ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വീഴ്ച വരുത്തിയതാണ് ഇതിന് കാരണമായത്.

 
Other News in this category

 
 




 
Close Window