Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
പ്രായമായവര്‍ക്കിടയില്‍ ഹെല്‍ത്ത് സര്‍വീസിനെക്കുറിച്ചുള്ള മതിപ്പില്‍ ഇടിവ്
reporter

ലണ്ടന്‍: വിശ്വാസം, അതാണ് എല്ലാം! ഒരിക്കല്‍ വിശ്വാസ്യതയില്‍ ഒരു ഇടിവ് സംഭവിച്ചാല്‍ അത് തിരിച്ചുപിടിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്‍എച്ച്എസിനെ സംബന്ധിച്ചും ഇതാണ് പ്രതിസന്ധി. കനത്ത സമ്മര്‍ദത്തില്‍ തുടര്‍ച്ചയായി ജനങ്ങളുടെ ആരോഗ്യ സേവനങ്ങളില്‍ പരിമിതികള്‍ നേരിട്ടതോടെ എന്‍എച്ച്എസിനെ കുറിച്ചുള്ള ജനാഭിപ്രായമായമാണ് മാറിമറിഞ്ഞത്. പ്രായമായ ആളുകളില്‍ പകുതിയില്‍ താഴെ പേര്‍ മാത്രമാണ് തങ്ങളുടെ മെഡിക്കല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്‍എച്ച്എസിന് സാധിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ജിപിയെ നേരിട്ട് കാണാന്‍ സാധിക്കാത്തതും, ചികിത്സയ്ക്കും, സര്‍ജറിക്കും ആവശ്യമായി വരുന്ന കാത്തിരിപ്പ് സമയവും ഹെല്‍ത്ത് സര്‍വ്വീസില്‍ ആത്മവിശ്വാസം തകര്‍ക്കാന്‍ ഇടയാക്കി.

ജനങ്ങള്‍ പരിചരണം ഉറപ്പാക്കാനുള്ള എന്‍എച്ച്എസിന്റെ ശേഷിയില്‍ പൊതുജനങ്ങള്‍ക്കുള്ള ആത്മവിശ്വാസത്തിന്റെ കുറവാണ് പുതിയ കണക്കുകളില്‍ ഏജ് യുകെ ചൂണ്ടിക്കാണിക്കുന്നത്. 50 വയസ്സിന് മുകളിലുള്ള 48 ശതമാനം പേരാണ് എന്‍എച്ച്എസ് സര്‍വ്വീസ് ഏത് പ്രതിസന്ധി ഘട്ടത്തിലും ഒപ്പമുണ്ടാകുമെന്ന് വിശ്വാസം പ്രകടിപ്പിച്ചത്. യുകെയിലെ 12.6 മില്ല്യണ്‍ ജനസംഖ്യയ്ക്ക് തുല്യമാണ് കണക്കുകള്‍. എന്‍എച്ച്എസ് സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളില്‍ 47 ശതമാനം പേരും ആവശ്യപ്പെട്ടത് ജിപിയെ നേരില്‍ കാണാനുള്ള അവസരമാണ്. ചികിത്സയ്ക്കും, സര്‍ജറിക്കും വേണ്ടിവരുന്ന കാത്തിരിപ്പ് ചുരുങ്ങുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് 45 ശതമാനം പേര്‍ പ്രതികരിച്ചു.

 
Other News in this category

 
 




 
Close Window