Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
അമ്പതാം വയസില്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി ട്വിങ്കിള്‍ ഖന്ന
reporter

ലണ്ടന്‍: 50ാം വയസ്സില്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി മുന്‍ നടി ട്വിങ്കിള്‍ ഖന്ന. ഫിക്ഷന്‍ റൈറ്റിംഗ് മാസ്റ്റര്‍ പ്രോഗ്രാമിലാണ് ട്വിങ്കിള്‍ ഖന്ന ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. ഭര്‍ത്താവ് നടന്‍ അക്ഷയ് കുമാറിനൊപ്പം കോണ്‍വെക്കേഷന്‍ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം ട്വിങ്കിള്‍ ഖന്ന തന്നെ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. നടിയും പിന്നീട് എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന 2022ലാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്. ഭാര്യയുടെ നേട്ടത്തില്‍ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ വികാരാധീനമായ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. 'രണ്ടു വര്‍ഷം മുമ്പ്, നീ വീണ്ടും പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് ശരിക്കും സംശയിച്ചു. പക്ഷേ, വീടും എന്നെയും കുട്ടികളെയുമെല്ലാം ശ്രദ്ധിക്കുന്നതിനൊപ്പം മുഴുനീള വിദ്യാര്‍ത്ഥി ജീവിതം നീ കൈകാര്യം ചെയ്യാന്‍ തുടങ്ങിയത് മുതല്‍, ഞാന്‍ ഒരു സൂപ്പര്‍ വുമണിനെ വിവാഹം കഴിച്ചുവെന്ന് ഞാന്‍ മനസിലാക്കി. ഇന്ന് നിന്റെ ബിരുദദാന വേളയില്‍, ടീന, നീ അഭിമാനമാണ്.

നിന്നെ അഭിനന്ദിക്കാന്‍ വാക്കുകള്‍ക്ക് വേണ്ടി ഞാനും പഠിച്ചിരുന്നെങ്കില്‍ എന്ന് തോന്നുന്നു' - അക്ഷയ് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി. അന്തരിച്ച പ്രശസ്ത നടന്‍ രാജേഷ് ഖന്നയുടെയും ഡിംപിള്‍ കപാഡിയയുടെയും മകളാണ് ട്വിങ്കിള്‍ ഖന്ന. 1995ല്‍ ബോബി ഡിയോളിനൊപ്പം 'ബര്‍സാത്' എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചത്. അഭിനയ ലോകത്തേക്ക് ചുവടുവെച്ചെങ്കിലും പിന്നീട് വിവാഹ ശേഷം അഭിനയം നിര്‍ത്തി എഴുത്തുകാരിയായി. ട്വിങ്കിള്‍ ഖന്ന തന്റെ ഹൈസ്‌കൂളില്‍ ചേരാന്‍ പാഞ്ച്ഗനിയിലെ ന്യൂ എറ ഹൈസ്‌കൂളിലാണ് പൂര്‍ത്തിയാക്കിയത്. നര്‍സി മോന്‍ജി കോളേജ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇക്കണോമിക്സില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. പിന്നീടാണ് അഭിനയത്തിലേക്ക് നീങ്ങിയത്. തുടര്‍ന്ന് ഇപ്പോഴാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയത്.

 
Other News in this category

 
 




 
Close Window