Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
യുകെയില്‍ പ്രതിവര്‍ഷം തെളിക്കാതെ പോകുന്ന കേസുകളുടെ എണ്ണം രണ്ടു മില്യണ്‍
reporter

ലണ്ടന്‍: കേസുകള്‍ അന്വേഷിച്ച് പ്രതികളെ പിടികൂടി നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നിലെത്തിച്ച് ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്ന ജോലി ചെയ്യേണ്ടവരാണ് പോലീസ് സേന. പക്ഷെ ആ പണി ചെയ്യാന്‍ അവര്‍ മറന്നാല്‍ ഒരു നാട്ടില്‍ അനീതി പടരും. ബ്രിട്ടന്റെ സ്ഥിതിയും മറിച്ചല്ലെന്നാണ് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു വര്‍ഷത്തില്‍ രണ്ട് മില്ല്യണിലേറെ കുറ്റകൃത്യങ്ങളാണ് തെളിയിക്കപ്പെടാതെ പോകുന്നതെന്നാണ് ഞെട്ടിക്കുന്ന കണക്കുകള്‍. കൂടാതെ ബ്രിട്ടനില്‍ കത്തി കുറ്റകൃത്യങ്ങള്‍ കുതിച്ചുയരുന്നുവെന്നും കണക്കുകള്‍ തെളിയിക്കുന്നു. പ്രതിയെ തിരിച്ചറിയാന്‍ പോലും കഴിയാതെ 2.3 മില്ല്യണ്‍ ക്രിമിനല്‍ അന്വേഷണങ്ങളാണ് പോലീസ് വെച്ച് അവസാനിപ്പിക്കുന്നതെന്ന് ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നു.

ശരാശരി ഓരോ ദിവസവും 6300-ലേറെ കുറ്റകൃത്യങ്ങള്‍ തെളിയാതെ പോകുന്നതിന് തുല്യമാണ് ഈ കണക്ക്. കുറ്റകൃത്യങ്ങള്‍ ചെയ്തതിന് കോടതിയിലെത്തുന്ന കുറ്റവാളികളുടെ എണ്ണം കേവലം 5.9 ശതമാനത്തിലാണ്. 319,440 പ്രതികളാണ് ചാര്‍ജ്ജ് ചെയ്യപ്പെടുകയോ, സമന്‍സ് അയയ്ക്കുകയോ ചെയ്യുന്നവര്‍. ഇതിനിടെയാണ് രാജ്യത്തെ കത്തി കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് നേരിടുന്നതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകള്‍ തെളിയിക്കുന്നത്. 2015-ല്‍ 27,498 കത്തി അക്രമങ്ങള്‍ എന്നത് കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള വര്‍ഷത്തില്‍ 48,716-ലേക്കാണ് ഉയര്‍ന്നത്. 77 ശതമാനമാണ് വര്‍ദ്ധന. കൂടാതെ ഷോപ്പുകളിലെ മോഷണങ്ങള്‍ കാല്‍ശതമാനം കുതിച്ചുയര്‍ന്ന് 20 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തി. പതിവ് മോഷണങ്ങളുടെ കാര്യത്തിലും കണക്കുകള്‍ മുന്നോട്ട് തന്നെയാണ് പോകുന്നത്. കാര്‍ മോഷണങ്ങളില്‍ വര്‍ഷാവര്‍ഷം 8 ശതമാനം വര്‍ദ്ധനവുണ്ട്. ദിവസേന 360 എന്ന തോതില്‍ 132,000-ലേറെ മോഷണങ്ങളാണ് അരങ്ങേറിയത്. കവര്‍ച്ചാ കേസുകളില്‍ 12 ശതമാനം വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്.

 
Other News in this category

 
 




 
Close Window