Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
അടിയന്തര സാഹചര്യത്തിന് ഇവിടെ ആംബുലന്‍സ് നോക്കി നിന്നാല്‍ സെമിത്തേരിയില്‍ പോകേണ്ടിവരും
reporter

ലണ്ടന്‍: ആംബുലന്‍സ് സേവനം അതിവേഗം ലഭിക്കേണ്ട ഒന്നാണ്. അടിയന്തര ആവശ്യങ്ങള്‍ നേരിടുമ്പോഴാണ് പലപ്പോഴും ആംബുലന്‍സ് സേവനം തേടുന്നത്. ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രതികരണം അതിവേഗത്തില്‍ ഉണ്ടായില്ലെങ്കില്‍ രോഗികളുടെ അവസ്ഥ മാരകമായി മാറും. എന്നാല്‍ ഇതൊന്നും അറിയാത്ത മട്ടിലാണ് എന്‍എച്ച്എസ് ആംബുലന്‍സ് സേവനങ്ങളുടെ പ്രവര്‍ത്തനം. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ നേരിട്ട രോഗികള്‍ക്ക് അരികിലേക്ക് ലക്ഷ്യമിട്ട സമയത്തൊന്നും ആംബുലന്‍സുകള്‍ എത്തിച്ചേരുന്നില്ലെന്നാണ് കണക്ക്. ഇംഗ്ലണ്ടിലെ ഒരൊറ്റ മേഖലയില്‍ ഒഴികെ എല്ലാ ഭാഗങ്ങളിലും ആംബുലന്‍സ് സേവനങ്ങള്‍ മെല്ലെപ്പോക്കിലാണെന്ന് കണക്കുകള്‍ വിശദമാക്കുന്നു.

പാരാമെഡിക്കുകള്‍ ഈ സംഭവസ്ഥലങ്ങളില്‍ 18 മിനിറ്റിനുള്ളില്‍ എത്തണമെന്നാണ് നിയമം. എന്നാല്‍ ഗുരുതരാവസ്ഥയിലുള്ള ചില രോഗികളുടെ സമീപം എത്തിച്ചേരാന്‍ ഒരു ദിവസത്തിലേറെ വേണ്ടിവരുന്നതാണ് സ്ഥിതി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ 194 ഏരിയകളില്‍ കാറ്റഗറി 2 കോളുകളില്‍ സമയം പാലിച്ചത് വിന്‍ഡ്സര്‍ & മെയ്ഡെന്‍ഹെഡ് മാത്രമാണ്. ഇവിടെ ശരാശരി പ്രതികരണം 16 മിനിറ്റിനുള്ളില്‍ ലഭിക്കും. കോണ്‍വാളിലാണ് ഏറ്റവും മോശം പ്രകടനം. ഒരു മണിക്കൂര്‍ 9 മിനിറ്റാണ് ഇവിടെ ശരാശരി പ്രതികരണം സമയം. അനുവദനീയമാതിന്റെ നാലിരട്ടിയാണ് ഇത്. വെസ്റ്റ് ഡിവോണില്‍ ശരാശരി ഒരു മണിക്കൂറില്‍ കൂടുതലും, സൗത്ത് ഹാംസില്‍ 59 മിനിറ്റും വരെ ആംബലന്‍സിനായി കാത്തിരിക്കണം.

 
Other News in this category

 
 




 
Close Window