Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
സ്‌കോട്ട്‌ലന്‍ഡില്‍ ഭരണ പ്രതിസന്ധി: രാജിക്ക് ഒരുങ്ങി ഫസ്റ്റ് മിനിസ്റ്റര്‍
reporter

എഡിന്‍ബര്‍ഗ്/ലണ്ടന്‍: യുകെയുടെ അംഗരാജ്യങ്ങളില്‍ ഒന്നായ സ്‌കോട്‌ലന്‍ഡില്‍ ഭരണ പ്രതിസന്ധിയെ തുടര്‍ന്ന് ഫസ്റ്റ് മിനിസ്റ്റര്‍ ഹംസ യൂസഫ് ഉടന്‍ രാജിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന സ്‌കോട്ടിഷ് ഗ്രീന്‍സ് പാര്‍ട്ടിയുമായുള്ള കരാര്‍ ഹംസ യൂസഫിന്റെ പാര്‍ട്ടി അപ്രതീക്ഷിതമായി അവസാനിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. അലക്‌സ് സല്‍മണ്ടിന്റെ ആല്‍ബ പാര്‍ട്ടിയുമായുള്ള കരാറും ഹംസ യൂസഫ് നിരാകരിച്ചിരുന്നു. ഭരണ മുന്നണിയില്‍ ഉള്ള മറ്റ് ചെറു പാര്‍ട്ടികളുടെ പിന്തുണ കൂടി ഹംസ യൂസഫിന് ഉറപ്പിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ മന്ത്രിസഭയ്ക്ക് അവിശ്വാസ വോട്ടിനെ അതിജീവിക്കാന്‍ സാധിക്കില്ല. ഇതേ തുടര്‍ന്നാണ് അവിശ്വസ വോട്ടിനെ നേരിടാതെ ഫസ്റ്റ് മിനിസ്റ്റര്‍ പദവിയില്‍ നിന്നും ഹംസ യൂസഫ് രാജി വയ്ക്കുവാന്‍ ഒരുങ്ങുന്നത് എന്നാണ് സൂചന. ബുധനാഴ്ച മുതല്‍ നടന്നേക്കാവുന്ന അവിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാന്‍ ഹംസ യൂസഫിന് ഒരു പ്രതിപക്ഷ അംഗത്തിന്റെയെങ്കിലും വോട്ട് ആവശ്യമാണ്.

129 സീറ്റുകളുള്ള പാര്‍ലമെന്റില്‍ എസ്എന്‍പിക്ക് 63 പ്രതിനിധികള്‍ ഉണ്ട്. ഒപ്പം ഉണ്ടായിരുന്ന ഏഴ് ഗ്രീന്‍ പാര്‍ട്ടി പ്രതിനിധികള്‍ വോട്ട് ചെയ്താല്‍ ഫസ്റ്റ് മിനിസ്റ്റര്‍ പദവിയില്‍ തുടരാന്‍ ആല്‍ബ പാര്‍ട്ടിയുടെ ഏക എംപിയുടെ പിന്തുണ ഉറപ്പാക്കാന്‍ ഹംസ യൂസഫിന് കഴിയണം. എന്നാല്‍ പോലും 64 വീതം വോട്ടുകള്‍ ലഭിച്ച് പ്രതിപക്ഷവുമായി തുല്യ നിലയില്‍ എത്തുന്ന സാഹചര്യമേ ഉണ്ടാകൂ. എന്നാല്‍ പാര്‍ലമെന്റ് പ്രതിനിധയായ പ്രിസൈഡിങ് ഓഫിസര്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ വോട്ടുചെയ്താല്‍ ഹംസ യൂസഫിന് ഫസ്റ്റ് മിനിസ്റ്റര്‍ ആയി തുടരാം. സ്‌കോട്‌ലാന്‍ഡിലേക്ക് കുടിയേറിയ പാക്കിസ്താന്‍ വംശജനായ പിതാവിന്റെയും കെനിയന്‍ വംശജയായ മാതാവിന്റെയും മകനായി പിറന്ന ഹംസ യൂസഫ് ഗ്ലാസ്‌ഗൊ സര്‍വകലാശാലയില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. സ്‌കോട്‌ലാന്‍ഡിലെ മുന്‍ ഫസ്റ്റ് മിനിസ്റ്റര്‍ അലക്‌സ് സാല്‍മണ്ടിന്റെ സഹായിയാകുന്നതിന് മുമ്പ് ഒരു കോള്‍ സെന്ററില്‍ ജോലിക്കാരനായിരുന്നു. 2011ല്‍ ഗ്ലാസ്ഗോ റീജിയണിലേക്കുള്ള അധിക അംഗമായി സ്‌കോട്ടിഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷം സ്‌കോട്ടിഷ് മന്ത്രിസഭാംഗമായി. അവസാനം രാജ്യത്തിന്റെ ആരോഗ്യ സെക്രട്ടറിയായിരുന്നു. 2010ല്‍ ഗെയ്ല്‍ ലിത്ഗോയെ വിവാഹം കഴിച്ചെങ്കിലും ഏഴു വര്‍ഷത്തിനുശേഷം വിവാഹമോചനം നേടിയ ഹംസ യൂസഫ് 2019ല്‍ നാദിയ എല്‍നക്ലയെ വിവാഹം കഴിച്ചു

 
Other News in this category

 
 




 
Close Window