ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്‌ളാദത്തില്‍ അല്ല താനെന്ന് ഹണി റോസ് ഫേസ്ബുക്കില്‍ കുറിച്ചു. നിര്‍ത്താതെ വേദനിപ്പിച്ചപ്പോള്‍ നിവൃത്തി കേടിനാല്‍ പ്രതികരിച്ചതാണ്. ആരെയും ഉപദ്രവിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. ആരുടെയും വേദനയില്‍ ആഹ്ലാദിക്കുന്നുമില്ല. പരാതികളുമായി പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങേണ്ട അവസ്ഥ ഇനിയും തനിക്ക് ഉണ്ടാകാതിരിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന. നമ്മുടെ നിയമത്തിനും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും നടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. |