Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
സിനിമ
  Add your Comment comment
നിവിന്‍ പോളിയുടെ അടുത്ത തമിഴ് ചിത്രം 'യേഴ് കടല്‍ യേഴ് മലൈ'യുടെ ട്രൈലെര്‍ റിലീസ് ചെയ്തു
Text By: Reporter, ukmalayalampathram
പേരന്‍പ്,തങ്കമീന്‍കള്‍,കട്രദ് തമിഴ്, തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലെ മുന്‍നിര സംവിധായകരിലൊരാളായി മാറിയ റാം ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം സൂരിയും അഞ്ജലിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. 2023 ഇല്‍ ചിത്രീകരിച്ച ചിത്രം പലതവണ റിലീസ് മാറ്റി വെച്ചിരുന്നു.

8000 വര്‍ഷങ്ങളായി ഭൂമിയില്‍ ജീവിക്കുന്ന ഒരു ചിരഞ്ജീവിയുടെ കഥാപാത്രത്തെയാണ് നിവിന്‍ പൊളി ചിത്രത്തില്‍ നിവിന്‍ പൊളി അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയും 32 കാരനായ യുവാവും തമ്മില്‍ ഒരു ട്രെയിനില്‍ വെച്ച് ഉണ്ടാകുന്ന സംഘര്‍ഷങ്ങളും, ഇരുവരെയും കാത്തിരിക്കുന്ന വിധിക്ക് പിന്നിലുള്ള രഹസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. റൊമാന്റിക്ക് ഫാന്റസി ഡ്രാമ ഗണത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയും ഛായാഗ്രഹണം എന്‍.കെ ഏകാംബരവും ആണ്.

8 വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയുടെ തമിഴിലേക്കുള്ള തിരിച്ചു വരവും വിടുതലൈ,ഗരുഡന്‍ എന്നെ ചിത്രങ്ങളുടെ വിജയത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന സൂരി ചിത്രവുമാണിത് എന്നത് ശ്രദ്ധേയമാണ്. ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച് നിരൂപക പ്രശംസ നേടിയിരുന്നു. സംവിധായകന്‍ റാമിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വി. ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ്. 'യേഴ് കടല്‍ യേഴ് മലൈ' ജനുവരി 20 ന് തിയറ്ററുകളിലെത്തും.
 
Other News in this category

 
 




 
Close Window