Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
സിനിമ
  Add your Comment comment
നിലവുക്ക് എന്മേല്‍ എന്നടി കോപത്തിന്റെ ട്രെയ്‌ലര്‍ റീലിസ് ചെയ്തു
Text By: Reporter, ukmalayalampathram
മാത്യു തോമസ്, പ്രിയ പ്രകാശ് വാര്യര്‍, അനിഖ സുരേന്ദ്രന്‍, പവിഷ്, തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ധനുഷ് സംവിധാനം ചെയ്യുന്ന നിലവുക്ക് എന്മേല്‍ എന്നടി കോപത്തിന്റെ ട്രെയ്‌ലര്‍ റീലിസ് ചെയ്തു. സൂപ്പര്‍ഹിറ്റ് ചിത്രം രായന് ശേഷം ധനുഷ് വീണ്ടും സംവീധാന രംഗത്തേക്ക് കടക്കുന്ന ചിത്രത്തില്‍ താരം ഒരു അതിഥി വേഷത്തിലും എത്തുന്നുണ്ട്.

ജെന്‍-സീ സൗഹൃദവും ത്രികോണ പ്രണയങ്ങളും പ്രമേയമാക്കുന്ന ചിത്രത്തിന്റെ മൂന്ന് ഗാനങ്ങള്‍ ഇതിനകം യൂട്യൂബില്‍ വലിയ വിഭാഗം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. അതില്‍ 'കാതല്‍ ഫെയ്ല്‍' എന്ന ഗാനം ധനുഷ് തന്നെ പാടിയതാണെന്നതും ശ്രദ്ധേയമാണ്. വിജയ്‌ക്കൊപ്പം അഭിനയിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലിയോയ്ക്ക് ശേഷം മാത്യു തോമസ് തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് നിലവുക്ക് എന്മേല്‍ എന്നടി കോപം.

ജി.വി പ്രകാശ് കുമാര്‍ സംഗീതം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത് ലിയോണ്‍ ബ്രിട്ടോയാണ്. ധനുഷും പിതാവ് കസ്തൂരി രാജയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് ഫിലിംസ് ആണ്. ഫെബ്രുവരി 21ന് വേള്‍ഡ് വൈഡ് ആയി ചിത്രം റിലീസ് ചെയ്യും.

നിലവുക്ക് എന്മേല്‍ എന്നടി കോപത്തിന്റെ റിലീസിന് മുന്‍പേ തന്നെ തന്റെ നാലാമത്തെ സംവിധാന സംരംഭം ആയ ഇഡലി കടയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ് ധനുഷ്. താരം ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ അരുണ്‍ വിജയ്‌യും നിത്യ മേനെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇഡലി കടെയ് ഏപ്രില്‍ 10ന് തിയറ്ററുകളിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
Other News in this category

 
 




 
Close Window