Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കോഴിക്കോട് ഉത്സവത്തിനിടെ 3 ആനകള്‍ ഇടഞ്ഞു: തിക്കിലും തിരക്കിലും മൂന്നു മരണം
Text By: Reporter, ukmalayalampathram
കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിന് എത്തിയ ആനകള്‍ ഇടഞ്ഞതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു. കുറുവങ്ങാട് വെട്ടാംകണ്ടി താഴെകുനി ലീല(56), വടക്കയില്‍ അമ്മുക്കുട്ടി അമ്മ (70), രാജന്‍ എന്നിവരാണ് മരിച്ചത്. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 5 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സമീപത്തെ ആശുപത്രിയിലും പ്രവേശിച്ചു.

കൊയിലാണ്ടി കുറുവങ്ങാട് മണിക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയ രണ്ട് ആനകളാണ് ഇടഞ്ഞത്. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനിടെ പരിഭ്രാന്തനായ ആന സമീപത്തു നിന്ന മറ്റൊരാനെയെ കുത്തുകയായിരുന്നു. തുടര്‍ന്ന് രണ്ട് ആനകളും പരിഭ്രാന്തരായി ഓടുകയായിരുന്നു. ഇതോടെ ആളുകളും നാലുപാടും ഓടി. അക്രമാസക്തരായ ആനകളെ പാപ്പാന്‍മാര്‍ തളച്ചു. പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്.
 
Other News in this category

 
 




 
Close Window