Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ചാലക്കുടിയിലെ ബാങ്കില്‍ 15 ലക്ഷം കവര്‍ച്ച നടത്തിയ കേസില്‍ ചാലക്കുടിക്കാരന്‍ പിടിയില്‍: പ്രതി റിജോ ആന്റണിയെന്നു പോലീസ്
Text By: Reporter, ukmalayalampathram
തൃശൂര്‍ ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ കവര്‍ച്ച നടത്തിയത് കടം വീട്ടാനെന്ന് പ്രതിയുടെ മൊഴി. ചാലക്കുടി സ്വദേശിയായ റിജോ ആന്റണി ആണ് പിടിയിലായത്. തനിക്ക് വലിയ കടബാധ്യതയുണ്ടായിരുന്നുവെന്നും അത് തീര്‍ക്കാന്‍ വേണ്ടിയായിരുന്നു കവര്‍ച്ച നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയത്. കവര്‍ച്ച നടത്തിയതില്‍ 15 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപ ചെലവഴിച്ചെന്ന് പ്രതി പറയുന്നു. ഈ പണം എന്തിന് വേണ്ടി ചെലവഴിച്ചുവെന്ന് പൊലീസ് അന്വേഷിക്കുന്നു.

പത്ത് ലക്ഷം രൂപ അന്വേഷണ സംഘം പ്രതിയുടെ പക്കല്‍ നിന്ന് കണ്ടെത്തി. പിടിച്ചെടുത്ത പണം ബാങ്കില്‍നിന്ന് നഷ്ടപ്പെട്ടത് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ചാലക്കുടിയുമായി അടുത്ത് പരിചയമുള്ള തദ്ദേശീയനാണ് പ്രതിയെന്ന വിവരം അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിജോ പിടിയിലായത്. 36 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
 
Other News in this category

 
 




 
Close Window