Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഗ്യാനേഷ് കുമാറിനു നിയമനം
Text By: Reporter, ukmalayalampathram
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജീവ് കുമാര്‍ ഇന്ന് സ്ഥാനമൊഴിയും. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവര്‍ത്തിക്കുകയായിരുന്നു ഗ്യാനേഷ് കുമാര്‍.

വിവേക് ജോഷിയാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഹരിയാനയിലെ ചീഫ് സെക്രട്ടറിയായിരുന്നു ഗ്യാനേഷ് കുമാര്‍. 1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍.

പ്രധാനമന്ത്രി,കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെട്ട സമിതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്നത്. ഈ പാനലില്‍ കേന്ദ്രസര്‍ക്കാരിന് ഭൂരിപക്ഷം ലഭിക്കുന്നതിനാല്‍ സ്വതന്ത്ര നിയമനം സാധ്യമല്ലെന്ന് ആരോപിച്ചുള്ള കേസ് സുപ്രീം കോടതിയുടെ പരി?ഗണനയിലിരിക്കുകയാണ്. ഈ കേസ് മറ്റന്നാള്‍ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ പുതിയ നിയമനത്തെ എതിര്‍ത്തുള്ള രാഹുല്‍ ഗാന്ധിയുടെ വിയോജന കുറിപ്പ് തള്ളികൊണ്ടാണ് ?ഗ്യാനേഷിന്റെ നിയമനം.
 
Other News in this category

 
 




 
Close Window