Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സിന്തറ്റിക് ലഹരിയമായി ടെക്‌നോ പാര്‍ക്കിലെ ഡാറ്റാ എഞ്ചിനീയര്‍ പിടിയില്‍
Text By: Reporter, ukmalayalampathram
ടെക്‌നോ പാര്‍ക്കിലെ പ്രമുഖ കമ്പനിയിലെ ഡാറ്റാ എഞ്ചിനീയര്‍ നിരോധിത സിന്തറ്റിക് ലഹരി പദാര്‍ത്ഥങ്ങളുമായി പിടിയിലായി. ടെക്‌നോപാര്‍ക്കിന് സമീപം വാടകയ്ക്കു താമസിക്കുന്ന മുരുക്കുംപുഴ സ്വദേശി മിഥുന്‍ മുരളി (27) ആണ് കഴക്കൂട്ടം എക്‌സൈസിന്റെ പിടിയിലായത്. വീട് വാടകയ്‌ക്കെടുത്താണ് ഇയാള്‍ ലഹരി കച്ചവടം നടത്തി വന്നത്.

32 ഗ്രാം എംഡിഎംഎയും 75,000 രൂപയും കഞ്ചാവും യുവാവില്‍ നിന്ന് പിടികൂടി. ഐടി പ്രൊഫഷണലുകള്‍ക്കും മറ്റുമായി വില്‍ക്കാനായി ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ നിരോധിത ലഹരി വസ്തുക്കള്‍ വാങ്ങി എത്തിച്ചിരുന്നത്. ലഹരി വസ്തുക്കള്‍ വിറ്റ് കിട്ടിയതാണ് 75,000 രൂപ എന്ന് എക്‌സൈസ് പറഞ്ഞു.

സാധാരാണക്കാര്‍ക്ക് വില്പന നടത്താത്തതിനാല്‍ ഇയാളെ പിടികൂടാനായി നിരവധി തവണ എക്‌സൈസ് ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. മണ്‍വിളയില്‍ എംഡിഎംഎ വില്‍ക്കാനായി എത്തിയപ്പോഴാണ് ഇയാള്‍ കഴക്കൂട്ടം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
 
Other News in this category

 
 




 
Close Window