Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കൊച്ചിയിലേതു പോലെ ആലപ്പുഴയിലും കൊല്ലത്തും വാട്ടര്‍ മെട്രോ: കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് വമ്പന്‍ നീക്കം
Text By: Reporter, ukmalayalampathram
രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി 17 നഗരങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കാനുള്ള സാധ്യതാ പഠനം നടത്താന്‍ ഉള്‍നാടന്‍ ജലപാത അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ) ബോര്‍ഡിന്റെ യോഗത്തില്‍ തീരുമാനമായി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് (കെഎംആര്‍എല്‍) സാധ്യതാ പഠനത്തിനുള്ള ചുമതല. നിലവിലുള്ള ജലഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് സുസ്ഥിരമായ നഗര ഗതാഗത സംവിധാനം പ്രദാനം ചെയ്യുകയെന്നതാണ് ലക്ഷ്യം.

അയോധ്യ, ധുബ്രി, ഗോവ, ഗുവാഹത്തി, കൊല്ലം, കൊല്‍ക്കത്ത, പ്രയാഗ്രാജ്, പട്ന, ശ്രീനഗര്‍, വാരണാസി, മുംബൈ, വസായ്, മംഗലാപുരം (ഗുരുപുര നദി), ഗാന്ധിനഗര്‍-അഹമ്മദാബാദ് (സബര്‍മതി നദി), ആലപ്പുഴ, എന്നിവിടങ്ങളിലും ലക്ഷദ്വീപ്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളില്‍ ഫെറി സര്‍വീസ് പാതയിലുമാണ് സാധ്യതാ പഠനം.
 
Other News in this category

 
 




 
Close Window