Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എറണാകുളത്തെ പ്രശസ്തമായ ആതിര ജ്വല്ലറിയുടെ ഉടമകള്‍ അറസ്റ്റില്‍: സ്വര്‍ണ ചിട്ടി, സ്വര്‍ണ പണം - : 350ലധികം പരാതികള്‍
Text By: Reporter, ukmalayalampathram
കൊച്ചി സ്വര്‍ണ്ണ സമ്പാദ്യ തട്ടിപ്പിലെ പ്രതികള്‍ പിടിയില്‍. ഹൈക്കോടതി കവലയില്‍ പ്രവര്‍ത്തിക്കുന്ന ആതിര ഗോള്‍ഡ് ജ്വല്ലറി ഉടമകളാണ് പിടിയിലായത്. പള്ളിപ്പുറം സ്വദേശികളായ ആന്റണി,ജോണ്‍സണ്‍,ജോബി,ജോസഫ് എന്നിവരാണ് പിടിയാലത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് ഇവരെ പിടികൂടിയത്. 350 ലധികം പരാതികളാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്.

പ്രാഥമികമായി പൊലീസ് ശേഖരിച്ച കണക്കുപ്രകാരം അഞ്ഞൂറിലധികം ആളുകള്‍ക്ക് പണം നഷ്ടപ്പെട്ടു എന്നാണ് കണ്ടെത്തല്‍. മറൈന്‍ ഡ്രൈവിലുള്ള ആതിര ഗ്രൂപ്പിന്റെ ജ്വല്ലറി ജപ്തി ചെയ്തതിന് പിന്നാലെയാണ് നിക്ഷേപകര്‍ പണം ആവശ്യപ്പെട്ട് എത്തിത്തുടങ്ങിയത്. പള്ളിപ്പുറത്തുള്ള സ്ഥാപന ഉടമയുടെ വീട്ടിലേക്ക് ലക്ഷദ്വീപില്‍ നിന്നു പോലും ആളുകള്‍ എത്തിയിരുന്നു. ദിവസ ജോലിക്കാരും സ്ത്രീകളുമാണ് തട്ടിപ്പിനിരയായവരില്‍ കൂടുതലും.

പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്ക് 115 കോടി രൂപയോളം കടം ഉള്ളതായും 70 കോടി രൂപയുടെ മാത്രം ആസ്തിയുള്ളതായും കണ്ടെത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും ആറുമാസത്തിനകം പണം തിരികെ നല്‍കുമെന്നാണ് സ്ഥാപന ഉടമകള്‍ പറഞ്ഞിരുന്നത്. സ്വര്‍ണ്ണ ചിട്ടിയിലും, സ്വര്‍ണ്ണ പണയത്തിലും ആണ് കൂടുതലാളുകള്‍ക്കും പണം തിരികെ കിട്ടാന്‍ ഉള്ളത്. സ്ഥാപനത്തിലെ ജീവനക്കാരെയും കബളിപ്പിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.
 
Other News in this category

 
 




 
Close Window