Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
സിനിമ
  Add your Comment comment
നടന്‍ അജിത്തിന് കാര്‍ റേസിങ്ങിനിടെ വീണ്ടും അപകടം: കാര്‍ തലകീഴായി മറിഞ്ഞു
Text By: Reporter, ukmalayalampathram
നടന്‍ അജിത് കുമാറിന്റെ കാര്‍ റേസിങ്ങിനിടെ തലകീഴായി പറഞ്ഞു. സ്‌പെയിനിലെ വലന്‍സിയയില്‍ നടന്ന പോര്‍ഷെ സ്പ്രിന്റ് ചല?ഞ്ച് ടൂര്‍ണമെന്റ് മത്സരത്തിനിടെയാണ് അപകടമുണ്ടായത്. ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്.

താരത്തിന് വലിയ പരിക്കുകള്‍ ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. അജിത്തിന്റെ കാറിനെ മറ്റൊരു കാര്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയാണ് അപകടമുണ്ടായത്. ട്രാക്കില്‍ നിന്ന് തെന്നി മാറിയ കാര്‍ രണ്ടു വെട്ടം തലകീഴായി മറിയുകയായിരുന്നു.

ഈ മാസം ആദ്യം പോര്‍ച്ചുഗലിലെ എസ്റ്റോറില്‍ നടന്ന പരീശീലന റേസിംഗ് സെഷനിടെയുണ്ടായ അപകടത്തില്‍ നിന്നും താരം രക്ഷപ്പെട്ടിരുന്നു. ദുബായിലെ റേസിംഗ് പരിശീലനത്തിനിടെ അജിത്തിന്റെ കാര്‍ ബാരിയറിലിടിച്ച് അപകടത്തില്‍പ്പെട്ടിരുന്നു.
 
Other News in this category

 
 




 
Close Window