Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=113.6751 INR  1 EURO=97.3805 INR
ukmalayalampathram.com
Sat 26th Apr 2025
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തിരുവനന്തപുരത്ത് 23 വയസ്സുകാരന്‍ സ്വന്തം കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തി: പെണ്‍സുഹൃത്തിനെയും കൊന്നു: വീടുകള്‍ തോറും കയറിയിറങ്ങി കൊലപാതകം
Text By: Reporter, ukmalayalampathram
കേരളത്തെ നടുക്കി കൊലപാതക പരമ്പര. ഉറ്റവരായ ആറു പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി പറയുകയായിരുന്നു. അഫാന്‍ എന്ന ഇരുപത്തിമൂന്നുകാരനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ബന്ധുക്കളായ 5 പേരെ മൂന്ന് വിടുകളിലായാണ് ഇയാള്‍ കൊലപ്പെടുത്തിയതെന്നും വിവരമുണ്ട്. അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ആറാമത്തയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മരിച്ചവര്‍- സല്‍മാ ബീവി, അഹസാന്‍, ലത്തീഫ്, ഷാഹിദ, ഹര്‍ഷാന, അമ്മ ഷമീന അതീവ ഗുരുതരാവസ്ഥയില്‍.

പിതാവിന്റെ കൂടെ വിദേശത്തായിരുന്നു പ്രതി. വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയി തിരിച്ചു വന്നതാണ്. ഉമ്മ ഷമീന കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ്. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട അനുജന്‍ അഹസാന്‍. റിട്ടയേര്‍ഡ് സി ആര്‍ പി എഫ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ലത്തീഫ്. അമ്മ ഒഴികെ മറ്റുള്ളവരുടെയെല്ലാം മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ കൊലപാതക പരമ്പരയാണിതെന്നാണ് പൊലീസ് പറയുന്നത്.

വിദേശത്തെ സ്‌പെയര്‍പാര്‍ട്‌സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യതയാണ് പ്രതി കൂട്ടക്കുരുതിക്ക് കാരണമായി പറയുന്നത്. നാട്ടിലടക്കം പലരും നിന്നായി വന്‍ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.



പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടില്‍ 88 വയസ്സുള്ള വയോധിക തലയ്ക്കടിയേറ്റാണ് മരിച്ചത്. ഇത് യുവാവിന്റെ പിതാവിന്റെ സഹോദരിയാണ്. 13 വയസുള്ള സഹോദരന്‍ അഫ്സാനെയും പെണ്‍സുഹൃത്തിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മാതാവ് ഷെമിയെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എസ് എന്‍ പുരം ചുള്ളാളത്ത് പെണ്‍സുഹൃത്തിന്റെ മാതാപിതാക്കളായ ലത്തീഫ്, ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്. മൂന്ന് വീടുകളിലായി ആറ് പേരെയാണ് യുവാവ് വെട്ടിയത്. ഇതില്‍ ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
 
Other News in this category

 
 




 
Close Window