Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6858 INR  1 EURO=106.8947 INR
ukmalayalampathram.com
Thu 19th Mar 2026
 
 
സിനിമ
  Add your Comment comment
ചിയാന്‍ വിക്രത്തെ നായകനാക്കി അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന 'വീര ധീര സൂരനി'ലെ പുതിയ ഗാനം റിലീസ് ചെയ്തു
Text By: Reporter, ukmalayalampathram
'ആത്തി അടി ആത്തി' എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിന്റെ സംഗീത സംവിധായകനായ ജി.വി പ്രകാശ് കുമാറും, സാധികയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
Watch Video: -

3 മിനുട്ടിനടുത്ത് മാത്രം ദൈര്‍ഘ്യമുള്ള ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിവേകാണ്. വിക്രത്തിന്റെ കഥാപാത്രത്തിന്റെയും നായികയുടെയും വിവാഹത്തിന്റെ ദൃശ്യങ്ങളാണ് ലിറിക്കല്‍ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനകം റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഗ്രാമ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു വിജിലാന്റി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാകും 'വീര ധീര സൂരന്‍' എന്നാണ് ടീസറുകള്‍ സൂചിപ്പിക്കുന്നത്.

വീര ധീര സൂരന്‍ : പാര്‍ട് 2 എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ചിത്രത്തിന്റെ പ്രീക്വല്‍ ആയ വീര ധീര സൂരന്‍ : പാര്‍ട്ടി വണ്‍ പിന്നീട് ആവും റിലീസ് ചെയ്യുക. ഒന്നാം ഭാഗത്തിനും മുന്‍പേ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ വലിയ പ്രത്യേകത. ചിത്രത്തില്‍ വിക്രമിനൊപ്പം സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയന്‍, എസ്.ജെ സൂര്യ, സിദ്ധിഖ്, എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

എച്ച്.ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയ ഷിബു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് തേനി ഈശ്വര്‍ ആണ്. പ്രസന്ന ജി.കെ എഡിറ്റിങ് കൈകാര്യം ചെയ്യുന്ന ചിത്രം മാര്‍ച്ച് 27 ന് റിലീസ് ചെയ്യും.
 
Other News in this category

 
 




 
Close Window