Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മുംബൈ ഭീകരാക്രമണത്തിലെ പ്രതിയുടെ ആവശ്യം അമേരിക്കന്‍ സുപ്രീംകോടതി തള്ളി: റാണയെ ഇന്ത്യയില്‍ എത്തിക്കും
Text By: Reporter, ukmalayalampathram
ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണ സമര്‍പ്പിച്ച അടിയന്തര അപേക്ഷ യുഎസ് സുപ്രീ കോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ റാണയെ കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് യുഎസ് സുപ്രീം കോടതിയുടെ നടപടി.

64 കാരനായ റാണയ്ക്ക് ലഷ്‌കര്‍ -ഇ-തൊയ്ബ ഭീകരന്‍ ഡേവിഡ് ഹെഡ്ലിയുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് റാണ നല്‍കിയ അടിയന്തര അപേക്ഷ സുപ്രീം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് ഇലേന കഗന്‍ ആണ് റാണയുടെ അപേക്ഷ തള്ളിയത്.
പരസ്യം ചെയ്യല്‍

മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ തിരയുന്ന പ്രതിയെ കൈമാറാന്‍ തന്റെ ഭരണകൂടം അനുമതി നല്‍കിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തഹാവൂര്‍ റാണയുടെ ഹര്‍ജി സുപ്രീം കോടതി തള്ളിയത്.
 
Other News in this category

 
 




 
Close Window