Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1311 INR  1 EURO=107.4114 INR
ukmalayalampathram.com
Tue 10th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇടുക്കിയിലെ പരുന്തുംപാറയില്‍ കയ്യേറിയ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് റവന്യൂസംഘം പൊളിച്ചു നീക്കി : പരുന്തുംപാറയില്‍ നിരോധനാജ്ഞ
Text By: UK Malayalam Pathram
ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയില്‍ അറിയിച്ചു. രണ്ട് മാസത്തേക്ക് പരുന്തുംപാറയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കല്‍ നടപടിക്കായി നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു.

സജിത് ജോസഫ് നിര്‍മിച്ച റിസോര്‍ട്ടിനോട് ചേര്‍ന്നാണ് കുരിശ് സ്ഥാപിച്ചത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം സ്റ്റോപ്പ് മെമ്മോ നല്‍കിയ ശേഷമാണ് കുരിശ് പണിതത്. പണികള്‍ക്ക് ഉദ്യോഗസ്ഥര്‍ മൗനാനുവാദം നല്‍കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിരോധനാജ്ഞ ലംഘിച്ചിട്ടും സജിത്തിനെതിരെ റവന്യൂ വകുപ്പ് പൊലീസില്‍ പരാതി നല്‍കിയില്ല. പരുന്തുംപാറ, വാഗമണ്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച് പണി നടത്തിയ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
 
Other News in this category

 
 




 
Close Window