ക്രിസ്ത്യാനികള്‍ 24 വയസിനു മുന്‍പു പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയ്യാറാകണമെന്നു പി.സി. ജോര്‍ജ്. കേരളത്തില്‍ ലൗ ജിഹാദ് വര്‍ദ്ധിക്കുന്നുവെന്നാണ് പി സി ജോര്‍ജിന്റെ ആരോപണം. പാലായില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലൗ ജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമായിരുന്നു തിരിച്ചു കിട്ടിയത്.
യാഥാര്‍ഥ്യം മനസിലാക്കി രക്ഷിതാക്കള്‍ പെരുമാറണമെന്നുമായിരുന്നു പി സിയുടെ പ്രസംഗം. മുസ്ലീം പെണ്‍കുട്ടികള്‍ ഇങ്ങനെ പോകുന്നില്ല. അതിനുള്ള കാരണം, 18 വയസ്സാകുമ്പോഴേ അവരെ കെട്ടിച്ചു വിടും. ക്രിസ്ത്യാനികള്‍ എന്തെങ്കിലും ജോലിയുണ്ടെങ്കില്‍ 28 വയസ്സായാലും കെട്ടിക്കില്ല. ശമ്പളം ഇങ്ങുപോരട്ടെ, ഊറ്റിയെടുക്കാമല്ലോ എന്ന വിചാരമാണ് പ്രശ്‌നമെന്നും പി സി വ്യക്തമാക്കി. |