Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.0081 INR  1 EURO=109.7454 INR
ukmalayalampathram.com
Tue 21st Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പാലക്കാട് റെയില്‍വേ ട്രാക്കിനു കുറുകേ നടന്ന അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചു
Text By: UK Malayalam Pathram
പാലക്കാട് ലക്കിടിയില്‍ ട്രെയിന്‍ തട്ടി രണ്ടുമരണം. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അച്ഛനും കുഞ്ഞുമാണ് ട്രെയിന്‍ തട്ടി മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭു (24) വും മകനും (2) ആണ് മരിച്ചത്. ലക്കിടി ഗേറ്റിന് സമീപത്ത് വൈകീട്ട് 4.30 നാണ് അപകടം ഉണ്ടായത്.

യുവാവും കുഞ്ഞും പാളം മുറിച്ച് കടക്കുമ്പോള്‍ ട്രെയിന്‍ തട്ടുകയായിരുന്നു. ചെനക്കത്തൂര്‍ പൂരം കാണാനെത്തിയതായിരുന്നു ഇവരെന്നാണ് വിവരം. മൃതദേഹങ്ങള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
 
Other News in this category

 
 




 
Close Window