കൊല്ലം ശക്തികുളങ്ങരയില്‍ എംഡിഎംഎയുമായി പിടിയിലായ അനില രവീന്ദ്രന് അന്തര്‍ സംസ്ഥാന ലഹരി മാഫിയുമായി ബന്ധമുണ്ടെന്ന് പൊലീസ്. കണ്ണൂരില്‍ പിടിയിലായ ലഹരി മാഫിയ സംഘ തലവനുമായി അനില ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ഇയാള്‍ വഴിയാണ് ബാംഗ്ലൂരില്‍ നിന്ന് അനില എംഡിഎംഎ വാങ്ങിയത്.
അനില കൊല്ലത്തേക്ക് ലഹരിയെത്തിക്കുന്നത് ഇതാദ്യമായിട്ടല്ല. നിരവധി തവണ ഇവര്‍ ഇതേ സ്ഥലത്തേക്ക് ലഹരി എത്തിക്കാറുള്ളത് പതിവായിരുന്നു. കൊല്ലം ജില്ലയിലെ ലഹരി സംഘങ്ങളുമായി അനില രവീന്ദ്രന് അടുത്ത ബന്ധമാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി അനിലയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനാണ് പൊലീസ് തീരുമാനം. |