Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 29th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എംഡിഎംഎയുമായി അമ്മയും മകനും ഉള്‍പ്പെടെ നാലംഗ സംഘം എക്‌സൈസ് പിടിയില്‍
Text By: UK Malayalam Pathram
പാലക്കാട് വാളയാറില്‍ എക്‌സൈസിന്റെ വാഹന പരിശോധനയ്ക്കിടയിലാണ് എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ നാലംഗ സംഘം പിടിയിലായത്. ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് ലഹരി കടത്തുകയായിരുന്ന സംഘമാണ് പിടിയിലായത്.

12 ഗ്രാം എംഡിഎംഎയാണ് പ്രതികളില്‍ നിന്ന് കണ്ടെത്തിയത്. വില്‍പ്പനക്കായി എത്തിച്ച എംഡിഎംഎയാണ് സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നത്. എറണാംകുളം സ്വദേശിനി അശ്വതി, മകന്‍ ഷോണ്‍ സണ്ണി, കോഴിക്കോട് സ്വദേശികളായ മൃദുല്‍, അശ്വിന്‍ ലാല്‍ എന്നിവരാണ് പിടിയിലായത്. പിടിയിലായ അശ്വതി ദീര്‍ഘകാലമായി ലഹരി മരുന്ന് വില്‍പ്പന നടത്തുന്ന സംഘാംഗമാണെന്ന് എക്‌സൈസ് അറിയിച്ചു.
 
Other News in this category

 
 




 
Close Window