Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.2212 INR  1 EURO=105.0751 INR
ukmalayalampathram.com
Thu 11th Dec 2025
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അനധികൃത കുടിയേറ്റം തടയുന്ന ബില്‍ പാസാക്കി ലോക്‌സഭ: കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് കര്‍ശനമായ താക്കീതു നല്‍കി അമിത് ഷാ
Text By: UK Malayalam Pathram
ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍ - 2025 ലോക് സഭ ശബ്ദ വോട്ടോടെ ലോക്‌സഭ പാസാക്കി. അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ബില്‍ ആണിത്. ഇന്ത്യയിലേക്ക് പ്രവേശിക്കുകയോ രാജ്യത്ത് നിന്ന് പുറത്തു പോകുകയോ ചെയ്യുന്ന ആളുകളുടെയും വിദേശികളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കേന്ദ്ര സര്‍ക്കാരിന് ചില നിയന്ത്രണ അധികാരങ്ങള്‍ നല്‍കുന്നതാണ് ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍. രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കിയ വിദേശികളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ കരിമ്പട്ടികക്ക് നിയമസാധുത നല്‍കുന്നതാണ് ബില്ല്.
രാജ്യത്ത് കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ വരുന്നവരെയും, ലഹരി മരുന്നുമായി വരുന്നവരെയും കര്‍ശനമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യ സുരക്ഷയില്‍ വിട്ടു വീഴ്ചയില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലിക്ക് സ്ഥലം വിട്ടു നല്‍കാത്ത ബംഗാള്‍ സര്‍ക്കാരിനെ അമിത് ഷാ രൂക്ഷ മായി വിമര്‍ശിച്ചു.

കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ വരുന്നവര്‍,അത് റോഹിംഗ്യകളായാലും ബംഗ്ലാദേശികളായാലും, കര്‍ശനമായ രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് ബില്ലിലെ ചര്‍ച്ചക്കുള്ള മറുപടിയില്‍ അമിത് ഷാ പറഞ്ഞു. നുഴഞ്ഞു കയറ്റക്കാര്‍ക്ക് ആധാര്‍ കാര്‍ഡും പൗരത്വവും നല്‍കുന്നത് ആരെന്ന് തൃണമൂല്‍ കോണ്‍ഗ്രസിനോട് ആഭ്യന്തര മന്ത്രി ചോദിച്ചു. 2026 ല്‍ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ താമര വിരിയും. അതോടെ എല്ലാം നില്‍ക്കുമെന്നും അമിത് ഷാ പറഞ്ഞു.
 
Other News in this category

 
 




 
Close Window