ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്ന് പിതാവ്. സുകാന്തിന്റെ പ്രേരണയാണ് ആത്മഹത്യയിലേക്ക് നയിച്ചത്. മൂന്നരലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ലൈഗിംകാതിക്രമം നടന്നതിന്റെ തെളിവുകള്‍ ഹാജരാക്കി. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമെന്നും മധുസൂദനന്‍ പറഞ്ഞു.
മേഘയുടെ ആത്മഹത്യക്ക് കാരണക്കാരനെന്ന് ആരോപിക്കുന്ന സുഹൃത്തായ സുകാന്ത് ഒളിവില്‍ തുടരുകയാണ്. പേട്ട പൊലീസ്, മലപ്പുറത്തുള്ള ഐബി ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. മേഘ ആത്മഹത്യ ചെയ്തതിന്റെ പിറ്റേന്നാണ് സുകാന്ത് ഒളിവില്‍ പോയതെന്ന് പൊലീസ് കണ്ടെത്തി. മേഘയുടെ അക്കൗണ്ടില്‍ നിന്നും സുഹൃത്തും സഹപ്രവര്‍ത്തകനുമായ യുവാവിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. |