Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു; കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി
Text By: UK Malayalam Pathram
പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമം ഇന്ന് (ഏപ്രില്‍ 8) മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉടന്‍ രൂപികരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. '2025 ലെ വഖഫ് (ഭേദഗതി) നിയമത്തിലെ (2025 ലെ 14) സെക്ഷന്‍ 1 ലെ ഉപവകുപ്പ് (2) പ്രകാരം നല്‍കിയിട്ടുള്ള അധികാരങ്ങള്‍ വിനിയോഗിച്ച്, പ്രസ്തുത നിയമത്തിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുന്ന തീയതിയായി 2025 ഏപ്രില്‍ 8 കേന്ദ്ര സര്‍ക്കാര്‍ ഇതിനാല്‍ നിശ്ചയിക്കുന്നു,' ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.

ഇതിനിടെ നിയമം സ്റ്റേ ചെയ്യരുതെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേസില്‍ സുപ്രീം കോടതിയില്‍ കേന്ദ്രം തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. സര്‍ക്കാരിന്റെ ഭാഗം വാദം കേള്‍ക്കാതെ കോടതി ഉത്തരവുകള്‍ പുറപ്പെടുവിക്കുകയോ തീരുമാനങ്ങള്‍ എടുക്കുകയോ ചെയ്യരുതെന്ന് ഹര്‍ജിയില്‍ അഭ്യര്‍ത്ഥിച്ചു.16 -ാം തീയതിയാണ് വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നത്.
 
Other News in this category

 
 




 
Close Window