Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയയാളെ വെടിവച്ചു കൊന്ന മലപ്പുറത്തെ ശങ്കരനാരായണന്‍ അന്തരിച്ചു
Text By: UK Malayalam Pathram
മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം സ്വവസതിയില്‍ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 75 വയസായിരുന്നു. മകള്‍ കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ചുകൊന്നതിലൂടെ കേരളത്തിലാകെ ശ്രദ്ധിക്കപ്പെട്ട പേരാണ് ശങ്കരനാരായണന്റേത്.

2001 ഫെബ്രവരി 9ന് ഏഴാം ക്ലാസില്‍ പഠിക്കുന്ന കൃഷ്ണപ്രിയ സ്‌കൂള്‍ വിട്ടു വരുന്ന വഴി അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ (24) ബലാത്സം?ഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. 2002 ജൂലായ് 27ന് ജാമ്യത്തിലിറങ്ങിയ പ്രതിയെ പിതാവ് ശങ്കരനാരായണന്‍ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പിന്നീട് ശങ്കരനാരായണന്‍ പൊലീസില്‍ കീഴടങ്ങി. മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും 2006 മെയ് മാസം തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിട്ടു.
 
Other News in this category

 
 




 
Close Window